NEWS
കെ.എസ്.എസ്.പി.യൂ. മുളക്കുഴ യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
04/07/2026 05:42 PM IST
NILA

ചെങ്ങന്നൂർ - കെ.എസ്.എസ്.പി.യൂ.മുളക്കുഴ യൂണിറ്റ് കൺവെൻഷൻ കാരയ്ക്കാട് വിദ്യാവിലാസനി ദേശീയ ഗ്രന്ഥശാലയിൽ
ബ്ലോക്ക് സെക്രട്ടറി എ.കെ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു.നിലവിലെ സാഹചര്യത്തിൽ നിത്യ ഉപയോഗ സാധനങ്ങളുടെ വില വർദ്ധനവ് -ശമ്പള പരിഷ്കരണം- പെൻഷൻ പരിഷ്കരണം ഉടനെ നടപ്പിലാക്കുക,ജീവനകാർക്കും,പെൻഷൻ കാർക്കും ലഭിക്കേണ്ട ഡി.ആർ.കുടിശ്ശിക അനുവദിക്കുക, പെൻഷൻകാർക്ക് ദോഷം ചെയ്യുന്ന ഫൈനാൻസ് ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
ലയ്സൺ ആഫീസർ റ്റി.സി.സോമൻ നവാഗതരെ സ്വീകരിച്ചു. ജില്ലാ കമ്മിറ്റി അംഗം എസ്.കുമാരി,ഡി.ചന്ദ്രൻ, സി.കെ.ഹേമലത എന്നിവർ ആശംസകൾ നേർന്നു.യൂണിറ്റ് പ്രസിഡൻ്റ് കൃഷ്ണൻകുട്ടി നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.കെ.രാജൻ സ്വാഗതവും,ട്രഷറർ പി.ജി.ശശിധരൻനായർ നന്ദിയും പറഞ്ഞു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











