06:26am 18 October 2026
NEWS
കെ എസ് ഇ ബി പെൻഷനേഴ്‌സ് കൂട്ടായ്മ നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
14/10/2026  06:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ എസ് ഇബി പെൻഷനേഴ്‌സ് കൂട്ടായ്മ നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

കെ എസ് ഇ ബി പെൻഷനേഴ്‌സ് കൂട്ടായ്‌മ യുടെ ഏകദിന ഉത്തരമേഖലാ നേതൃ പരിശീലന ക്യാമ്പ് കോഴിക്കോട് എഞ്ചിനീയേഴ്‌സ് ഹാളിൽ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പി മിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് കളരി മുറിയിൽ അധ്യക്ഷതവഹിച്ചയോഗത്തിൽ ജനറൽ സെക്രട്ടറി വി പി രാധാകൃഷ്ണൻ, മേഖലാ സെക്രട്ടറി പി.വി. ദിനേശ് ചന്ദ്രൻ, ജില്ലാപ്രസിഡന്റ് പി ഐ അജയൻ, സെക്രട്ടറി കെ. സുരേഷ് ബാബു, കെ.പി.ലീന എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ചു റിട്ടയർഡ് ചീഫ് എഞ്ചിനിയർ എസ്.പരമേശ്വരൻ,  എൻ ടി ജോബ്, എ വി വിമൽചന്ദ്, കെ.വിജയൻ, എം. മനോഹരൻ , വി പി രാധാകൃഷ്ണൻ, ബഷീർ ഇ. വി,  അരവിന്ദാ ക്ഷൻ സി  എന്നിവർ  നേതൃത്വ പരീശിലന ക്യാമ്പിൽ ക്ലാസുകൾ നയിച്ചു. പി.ഐ. അജയൻ, 9446407893.    ഫോട്ടോഅടിക്കുറിപ്പ്:    കെ. എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ ഉത്തരമേഖല നേതൃ പരിശീലന ക്യാമ്പ് കോഴിക്കോട് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ പി. മിനി ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുന്നു. പി.ഐ. അജയൻ, വി.പി. രാധാകൃഷ്‌ണൻ, ജോസഫ് കളരി മുറിയിൽ, പി.വി.ദിനേശ് ചന്ദ്രൻ എന്നിവർ സമീപം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img