NEWS
കെ.ആർ പ്രമോദ് കുമാർ കേരള മീഡിയ അക്കാദമി സെക്രട്ടറി
15/06/2026 07:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
1.കെ ആർ പ്രമോദ് കുമാർ
2.എൻ ബി ബിജു
കേരള മീഡിയ അക്കാദമി സെക്രട്ടറിയായി കെ.ആർ പ്രമോദ് കുമാർ ചുമതലയേറ്റു.കോട്ടയം വൈക്കം സ്വദേശിയാണ്.ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു പ്രമോദ് കുമാർ. ആലപ്പുഴ, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായും വകുപ്പ് ആസ്ഥാനത്ത് പരസ്യം വിഭാഗം ഇൻഫർമേഷൻ ഓഫീസറായും പത്രപ്രവർത്തക - പത്രപ്രവർത്തകേതരപെൻഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുമ്പ് അക്കാദമിയിൽ അസിസ്റ്റൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.അസിസ്റ്റന്റ് സെക്രട്ടറിയായി എൻ ബി ബിജുവും ചുമതലയേറ്റു. എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ചുവരുകയായിരുന്നു. കുറവിലങ്ങാട് ഇലക്കാട് സ്വദേശിയാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







