02:13pm 18 November 2026
NEWS
കെ.പി.എം. എസ് സമ്മേളനങ്ങൾ ഡിസംബർ 10 മുതൽ തുടങ്ങും പുന്നല ശ്രീകുമാർ
17/11/2026  07:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ.പി.എം. എസ് സമ്മേളനങ്ങൾ ഡിസംബർ 10 മുതൽ തുടങ്ങും പുന്നല ശ്രീകുമാർ
HIGHLIGHTS

കെ.പി.എം.എസ് എറണാകുളം ജില്ലാ നേതൃയോഗം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

എറണാകുളം: കെ.പി.എം. എസ് ൻ്റെ 56-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള ശാഖായോഗത്തിൻ്റെ വാർഷിക സമ്മേളനങ്ങൾ 2026 ഡിസംബർ 10 മുതൽ തുടങ്ങുമെന്ന് കെ. പി. എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് എറണാകുളം ജില്ലാ നേതൃയോഗം എറണാകുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂണിയൻ സമ്മേളനങ്ങൾ 2027 ജനുവരി 10 മുതൽ മാർച്ച് 15 വരേയും 56 -ാം സംസ്ഥാന സമ്മേളനം ഏപ്രിൽ 23, 24,25,26 തിയതികളിൽ തിരുവനന്തപുരത്ത് ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ.പി.എം. എസ് സംസ്ഥാന സംഘടനാ സെക്രട്ടറി പി.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് അഡ്വ.എ. സനീഷ്കുമാർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് രമ പ്രതാപൻ, ടി.എ. വേണു, ടി.വി. ശശി, സി.എസ്. മനോഹരൻ, സി.വി. കൃഷ്ണൻ, സുരേഷ് പുലയൻ, ടി.സി. ജോബി, എ.ടി. ജിതിൻ, ടി.സുധീർ, പി.സി.സഹജൻ തുടങ്ങിയവർ സംസാരിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img