NEWS
കെ.ജി. മാരാർ സ്മൃതിദിനം ആചരിച്ചു..
25/04/2025 04:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി- സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന സ്ഥാനം വഹിച്ചത്. മാരാർജി ആയിരുന്നെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അഭിപ്രായപ്പെട്ടു.ബിജെപി ജില്ലാ ഓഫീസിൽ സ്വർഗ്ഗീയ കെ.ജി. മാരാരുടെ 20-ാമത് സ്മൃതിദിനാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.ബി ജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി തോട്ടുങ്കൽ,. ജില്ലാ ജന. സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ, നേതാക്കളായ സുനിൽ തീരഭൂമി, സി.എ, സജീവൻ, കെ.വിശ്വനാഥൻ, പി.കെ. സുനിൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.യോഗത്തിനു മുന്നോടിയായി കെ.ജി മാരാർജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











