05:35pm 09 November 2026
NEWS
കെ സി ദേവസ്സിയുടെ നൂറാം ജന്മദിനാഘോഷം സംഘടിപ്പിച്ചു.
27/05/2025  11:35 AM IST
ചെറുകര സണ്ണിലൂക്കോസ്
കെ സി ദേവസ്സിയുടെ നൂറാം ജന്മദിനാഘോഷം  സംഘടിപ്പിച്ചു.

 

കൊച്ചി: അന്തരിച്ച  ആദ്യകാല കമ്മ്യൂണിസ്റ്റ്  നേതാവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ഗോതുരുത്തിലെ കെ സി ദേവസിയുടെ  100 ആം ജന്മദിനാഘോഷം സഖാവ് കെ സി ദേവസി സ്മാരക സാംസ്ക്കാരിക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ  ഗോതുരുത്തിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ആഘോഷിച്ചു. ദേവസ്സിയുടെ സഹധർമ്മിണി' മേരി കേക്ക് മുറിച്ചു .
 സി പി ഐ (എം) പറവൂർ ഏരിയ  സെക്രട്ടറി ടി വി നിഥിൻ  ഉദ്‌ഘാടനം ചെയ്തു.. ട്രസ്റ്റ് ചെയർമാൻ ജോസ് ഗോതുരത്ത് അധ്യക്ഷത വഹിച്ചു..  വിവിധ രംഗങ്ങളിലെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. . സെന്റ് സെബാസ്റ്റ്യൻ ചർച്ച് 
വികാരി ഫാ ആൻറണി  ബിനോയ് അറക്കൽ, മുൻ എം എൽ എ കെ വി അരുണൻ  , കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ ,  സി പി ഐ (എം) ചേന്ദമംഗലം ലോക്കൽ സെക്രട്ടറി ജെ ജി ജോർജ്ജ് ബാസ്റ്റിൻ, ഇസ്‌കഫ്  സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി,  ഗ്രാമ പഞ്ചായത്ത് അംഗം   ഷിപ്പി സെബാസ്റ്റ്യൻ , ട്രസ്റ്റ് സെക്രട്ടറി എൻ പി ലാലൻ, സലിം ദേവസ്സി , സാവിത്രി കണ്ണൻ , സാബു പുളിക്കത്തറ , മാത്യു എം എസ് , ജോയി തട്ടകത്ത് , അഡ്വ റോബിൻ കൃഷ്ണൻ , അഭിലാഷ് കോണത്ത് എന്നിവർ 
 പ്രസംഗിച്ചു. ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ഒളിവിൽ കഴിയേണ്ട സാഹചര്യങ്ങളിൽ അവർക്ക് ഒളിവു സങ്കേതമൊരുക്കി സംരക്ഷണം നൽകിയത് ദേവസ്സിയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img