NEWS
കെ. ടി. ടി. സി തുഷാര്‍ മെഗാ ടൂറിസം ബി 2 ബി മീറ്റ് സെപ്റ്റംബര്‍ 13 ന് കൊച്ചിന്‍ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ .
10/09/2025 06:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : കേരളത്തിലെ ട്രാവല്‍ & ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രൊഫഷണല്‍ സംഘടനയായ കെ.ടി.ടി.സി.(കേരളൈറ്റ്‌സ് ട്രാവല്‍സ് & ടൂര്‍സ് കണ്‍സോര്‍ഷ്യം) ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി 2025 സെപ്തംബര്‍ 13 ന് കൊച്ചിന്‍ നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് തുഷാര്‍ മെഗാ ടൂറിസം ബി 2 ബി മീറ്റ് നടത്തുന്നു. കേരള ടൂറിസം പരിപോഷിക്കുക, ഇടനിലക്കാരുടെ ചൂഷണമില്ലാതെ നേരിട്ട് ഇന്ത്യയിലെയും വിദേശങ്ങളിലെയും ടൂറിസം ബിസിനസ് ചെയ്യുന്ന സപ്ലൈറു മാരുമായി ബിസിനസ് ചെയ്യാന്‍ കേരളത്തിലെ ഓരോ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ട്രാവല്‍ ഏജന്റ്‌സിനെയും പ്രാപ്തരാക്കുക എന്നതാണ് ഈ ടൂറിസം മീറ്റ് കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത് ഇന്ത്യയിലെയും വിദേശങ്ങളിലെയും 200 ല്‍പരം ടൂര്‍ കംപനികള്‍, ഡി.എം.സി.കള്‍, പ്രമുഖ ഹോട്ടല്‍ & റിസോര്‍ട്ടുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, എയര്‍ലൈന്‍സുകള്‍ എന്നിവയുടെ സ്റ്റാളുകള്‍ ഈ ബി 2 ബിമീറ്റില്‍ ഒരുക്കിയിട്ടുണ്ട്. സെപ്തംബര്‍ 13 ന് രാവിലെ 09 മണിക്ക് കെ.ടി.ടി.സി.പ്രസിഡന്റ് മനോജ് എം.വിജയ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്ന ഈ പ്രോഗ്രാമില്‍ വൈകുന്നേരം 06 മണിവരേക്കും കേരളത്തിലെ എല്ലാ ട്രാവല്‍ ഏജന്റുമാര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ സ്റ്റാളുകള്‍ സൗജന്യമായി സന്ദര്‍ശിച്ച് ഇവരുമായി ബിസിനസ് ചര്‍ച്ച ചെയ്ത് സ്വന്തമായി ടൂറിസം ബിസിനസ്സ് വളര്‍ത്തിക്കൊണ്ടുവരിക എന്ന കാഴ്ചപ്പാടോട് കൂടി ടൂറിസം ബിസിനസ്സിന് പുതിയ ഒരു ഉണര്‍വ്വുണ്ടാക്കുന്നതിനുള്ള സൗകര്യം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്കൂടാതെ വൈകുന്നേരം 03 മണി മുതല്‍ ഇന്ത്യയിലേയും കേരളത്തിലേയും ട്രാവല്‍ & ടൂറിസം രംഗത്ത് ശ്രദ്ധേയരായ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു പൊതു ടൂറിസം ബിസിനസ് ചര്‍ച്ചയും നടത്തുന്നുണ്ട്. ചര്‍ച്ചയില്‍ പ്രമുഖ ലോക സഞ്ചാരി ശ്രീ.സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയും, പ്രമുഖ ട്രാവല്‍ വ്‌ളോഗര്‍ ഹാരിസ് അമീര്‍ അലിയും പങ്കെടുക്കുന്നുണ്ട്. ട്രാവല്‍ & ടൂറിസം രംഗത്തെ പ്രമുഖ ബിസിനസ്സ് സ്റ്റഡി ട്രൈനല്‍ സ്‌നോജ് മച്ചിങ്ങല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി ഒരു സൗജന്യ ടൂറിസം സ്റ്റഡി ക്ലാസ്സും ഇതോടൊപ്പം നടത്തുന്നുണ്ട്.
സമാപന സമ്മേളനം ബഹു.വ്യവസായ മന്ത്രി ശ്രീ.പി.രാജീവ് ഉത്ഘാടനം ചെയ്യുന്നതാണ്. ചടങ്ങില്‍ അങ്കമാലി എം.എല്‍.എ.ശ്രീ റോജി എം.ജോണ്‍, എം.പി. ബെന്നി ബെഹന്നാന്‍, ആലുവ എം.എല്‍.എ.അന്‍വര്‍സാദത്ത്, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്. തുഷാര്‍ ബി 2 ബി മീറ്റിന് പേര് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും അങ്കമാലി, ആലുവ റെയില്‍വേ സ്റ്റേഷന്‍, ആലുവ മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിന്‍ സിയാലിലേക്ക് സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രീരജിസ്റ്റര്‍ ചെയ്യാത്ത ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സൗജന്യമായി തുഷാര്‍ ബി2ബി മീറ്റില്‍ പങ്കെടുത്ത് സൗജന്യമായി സ്റ്റാളുകള്‍ സന്ദര്‍ശിക്കാന്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. സൗജന്യ വിസിറ്റര്‍ രജിസ്‌ട്രേഷന്‍, മറ്റ് അനുബന്ധ അന്വേഷണങ്ങള്‍ക്ക് വേണ്ടി 7994292337 എന്ന വാട്‌സ്അപ് നമ്പരില്‍ ബന്ധപ്പെടേണ്ടതാണെന്ന് കെ.ടി.ടി.സി.പ്രസിഡന്റ് മനോജ് എം.വിജയ് അറിയിച്ചു. എറണാംകുളം പ്രസ് ക്ലബ്ബില്‍ നടന്ന പത്ര സമ്മേളനത്തില്‍ കെ.ടി.ടി.സി.പ്രസിഡന്റ് മനോജ് എം.വിജയ്, ജനറല്‍ സെക്രട്ടറി സ്‌നോജ്.എം., ട്രഷറര്‍ ഡെന്നി ജോസ്, വൈസ് പ്രസിഡന്റുമാരായ ഷാജി കല്ലായി, ഷിജോ ജോര്‍ജ്ജ്, ജോയിന്റ് സെക്രട്ടറി ആനന്ദ്, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍മാരായ ഓസ്റ്റില്‍ ബെന്നാന്‍, സിറില്‍ ട്രാവലോകം, പി ആര്‍ ഒ മോബിന്‍, സന്ധ്യ വര്‍മ്മ, ജെബിന്‍, ജിസന്‍, അനു പി ജോസ് എന്നിവര്‍ പങ്കെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








