09:50am 12 November 2026
NEWS
കെ എം റോയ് അനുസ്മരണം 21ന്
14/09/2025  07:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ എം റോയ് അനുസ്മരണം 21ന്

കൊച്ചി: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ എം റോയിയുടെ നാലാം ചരമ വാര്‍ഷികത്തില്‍ കെ എം റോയ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 21ന് വൈകിട്ട് ആറു മണിക്ക് ഭാരത് ടൂറിസ്റ്റ് ഹോമിലാണ് പരിപാടി.സഹകരണ- ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. നെതര്‍ലാന്റ്‌സിലെ മുന്‍ അംബാസഡര്‍ പ്രൊഫ. വേണു രാജാമണി കെ എം റോയ് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, കെ എം റോയ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, കേരള സീനയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം വൈസ് പ്രസിഡന്റ് കെ ജി മത്തായി എന്നിവര്‍ കെ എം റോയിയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കും. കെ എം റോയ് ഫൗണ്ടേഷന്‍ പ്രസിഡന്റ് എ മാധവന്‍ അധ്യക്ഷത വഹിക്കും. രാജു പോള്‍, അഡ്വ. മനു റോയ് എന്നിവര്‍ പ്രസംഗിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img