11:29am 13 November 2026
NEWS
മികച്ച സമാജികന് 'കെ. കരുണാകരൻ പ്രതിഭ പുരസ്‌കാരം' നൽകും - പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ്‌
29/12/2025  10:46 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മികച്ച സമാജികന്  കെ. കരുണാകരൻ പ്രതിഭ പുരസ്‌കാരം നൽകും - പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ്‌

 

കൊച്ചി: ആധുനിക കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ആധാരശില പാകിയ, കേരളം കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രതന്ത്രജ്ഞൻ ലീഡർ കെ കരുണക്കാരന്റെ സ്മരണക്കായി പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ്  'കെ. കരുണാകരൻ 
പ്രതിഭ പുരസ്‌കാരം' ഏർപ്പെടുത്തുന്നു 

നിയമസഭയിലും ലോക്സഭയിലും നടത്തിയ പ്രവർത്തനങ്ങളിലൂടെ കേരളത്തിന് മികച്ച സംഭാവന നൽകിയ ജനകീയരായ ജനപ്രതിനിധികൾക്കാണ് അവാർഡ് നൽകുന്നതിന് വിദ്യാധനം ട്രസ്റ്റ്  തീരുമാനിച്ചതെന്ന് മാനേജിങ് ട്രസ്റ്റി പ്രൊഫ. കെവി തോമസ് അറിയിച്ചു 

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ് 

പ്രഥമ അവാർഡ് ജേതാവിനെ കണ്ടെത്താൻ  മാതൃഭൂമി മുൻ എഡിറ്റർ കെ ഗോപാലകൃഷ്ണൻ ചെയർമാനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, ഇന്ത്യ ടുഡേ മുൻ പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് ജേക്കബ് ജോർജ്, സെയിന്റ് തെരേസാസ് എക്കണോമിക്സ് ഡിപ്പാർട്മെന്റ് അസോസിയേറ്റ് പ്രൊഫസർ ഡോ. അനുപ ജേക്കബ്, പത്രപ്രവർത്തകനും എഴുത്തുകാരനുമായ അബ്ദുല്ല മട്ടാഞ്ചേരി (സെക്രട്ടറി) എന്നിവരടങ്ങിയ ജൂറിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img