
കൊച്ചി: കേരളത്തിന്റെ വികസനത്തിനും പാർട്ടിയുടെ വളർച്ചയ്ക്കും ഇച്ഛാശക്തിയോടെ പ്രവർത്തിച്ച ജനനേതാവായിരുന്നു കെ കരുണാകരനെന്ന് മുൻമന്ത്രി കെ ബാബു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെടുമ്പാശേരി വിമാനത്താവളവും കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും ഗോശ്രീ പാലവും ഉൾപ്പെടെ ദിശാബോധത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ ശക്തനായ ഭരണാധികാരിയായിരുന്നു ലീഡറെന്നും കെ ബാബു അനുസ്മരിച്ചു.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ ജനറൽ സെക്രട്ടറി ഐ കെ രാജു രാഷ്ട്രീയകാര്യ സമിതി അംഗം അജയ് തറയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ നേതാക്കളായ എൻ വേണുഗോപാൽ ശ്രീനിവാസൻ കൃഷ്ണൻ ടോണി ചമ്മണി മനോജ് മൂത്തേടൻ വികെ മിനിമോൾ പോളച്ചൻ മണിയൻകോട് പി ഡി മാർട്ടിൻ കെ കെ ഇബ്രാഹിംകുട്ടി പി വി സജീവൻ സേവ്യർ തായങ്കേരി ജോഷി പള്ളൻ സ്വാദിഷ് സത്യൻ ഒ ഡി സേവിയർ തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു
Photo Courtesy - Google







