
കെ ഡി സാർത്തോ എഴുതിയ കേരളത്തിലെ പരിസ്ഥിതിയും ജൈവ വൈവിധ്യങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം പത്രപ്രവർത്തകൻ എ ശ്യാം കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ കെ ശിവദാസന് നൽകി നിർവഹിക്കുന്നു.
കൊച്ചി : കെ ഡി സാർത്തോ എഴുതിയ കേരളത്തിലെ പരിസ്ഥിതിയും ജൈവ വൈവിധ്യങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്നു. പത്രപ്രവർത്തകൻ എ ശ്യാം കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ കെ ശിവദാസന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു .. ചടങ്ങിൽ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി പ്രകാശ് അധ്യക്ഷത വഹിച്ചു ..ശാസ്ത്രജ്ഞൻ സി രാമചന്ദ്രൻ പുസ്തക പരിചയം നടത്തി. പത്രപ്രവർത്തകൻ ഷാജി ഇടപ്പള്ളി, അൻസാർ കലാഭവൻ , എഴുത്തുകാരി ശ്രീകല എം എസ്, തമ്മനം വിനോദ ലൈബ്രറി പ്രസിഡന്റ് കെ എൻ ലെനിൻ, സെക്രട്ടറി കെ എ യൂനസ്, എഴുത്തുകാരൻ ഷാജു കുളത്തുവയൽ, കെ ഡി സാർത്തോ എന്നിവർ സംസാരിച്ചു.
Photo Courtesy - Google










