11:20am 07 November 2026
NEWS
കെ ഡി സാർത്തോയുടെ പുസ്തകം പ്രകാശനം ചെയ്തു.
07/11/2026  11:12 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കെ ഡി സാർത്തോയുടെ  പുസ്തകം  പ്രകാശനം ചെയ്തു.
HIGHLIGHTS

കെ ഡി സാർത്തോ എഴുതിയ കേരളത്തിലെ പരിസ്ഥിതിയും ജൈവ വൈവിധ്യങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം  പത്രപ്രവർത്തകൻ എ ശ്യാം കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ  പ്രസിഡന്റ് എ കെ ശിവദാസന്   നൽകി  നിർവഹിക്കുന്നു.

 

കൊച്ചി : കെ ഡി സാർത്തോ എഴുതിയ കേരളത്തിലെ പരിസ്ഥിതിയും ജൈവ വൈവിധ്യങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം  ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്നു. പത്രപ്രവർത്തകൻ എ ശ്യാം കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ  പ്രസിഡന്റ് എ കെ ശിവദാസന്  പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു .. ചടങ്ങിൽ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി പ്രകാശ് അധ്യക്ഷത വഹിച്ചു ..ശാസ്ത്രജ്ഞൻ സി രാമചന്ദ്രൻ പുസ്തക പരിചയം നടത്തി. പത്രപ്രവർത്തകൻ ഷാജി ഇടപ്പള്ളി, അൻസാർ കലാഭവൻ ,  എഴുത്തുകാരി  ശ്രീകല എം എസ്, തമ്മനം വിനോദ ലൈബ്രറി പ്രസിഡന്റ് കെ എൻ ലെനിൻ,  സെക്രട്ടറി   കെ എ യൂനസ്,  എഴുത്തുകാരൻ ഷാജു കുളത്തുവയൽ, കെ ഡി സാർത്തോ എന്നിവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img