02:01pm 09 November 2026
NEWS
കെപിസിസി പുനസംഘടനയിൽ കോൺ​ഗ്രസിൽ അമർഷം പുകയുന്നു
13/05/2025  03:46 PM IST
nila
കെപിസിസി പുനസംഘടനയിൽ കോൺ​ഗ്രസിൽ അമർഷം പുകയുന്നു

കെപിസിസി പുനസംഘടനയിൽ കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്തി രൂക്ഷം. സ്ഥാനമൊഴിഞ്ഞ അധ്യക്ഷൻ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും ഉൾപ്പെടെയുള്ളവർ പാർട്ടി പുനസംഘടനയിൽ അതൃപ്തരാണ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പുനഃസംഘടനയുമുൾപ്പടെ ചർച്ച ചെയ്യാൻ എഐസിസി വിളിച്ച യോഗത്തിൽ കെ സുധാകരൻ ഉൾപ്പെടെയുളള ചില എംപിമാർ പങ്കെടുക്കാത്തത് കെപിസിസി നേതൃമാറ്റത്തിലുള്ള അതൃപ്തിയെ തുടർന്നെന്നാണ് സൂചന. 

തിരുവനന്തപുരത്തുണ്ടായിരുന്ന സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിപ്പോയി. ശശി തരൂർ, എം.കെ.രാഘവൻ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് ഇന്നലത്തെ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ‌നേതൃമാറ്റത്തിൽ ചില എംപിമാർ തങ്ങളുടെ അതൃപ്തി നേതൃത്വത്തെ അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്. കെപിസിസി നേതൃമാറ്റം കൂടിയാലോചിച്ചില്ലെന്നാണ് എംപിമാരുടെ പരാതി. ഇതാണ് ചുമതലേറ്റെടുക്കൽ ചടങ്ങിൽ നിന്ന് വിട്ടുനാൽക്കാൻ കാരണമെന്നും നേതാക്കൾ പറയുന്നു. 

പുനഃസംഘടനയെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും അതൃപ്തി ഉള്ളതായി അറിയില്ലെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ കൊടിക്കുന്നിൽ സുരേഷ് എഐസിസിയെ അറിയിക്കുകയാണ് വേണ്ടതെന്നും എല്ലാം എഐസിസി പറയുന്നത് പ്രകാരമാണെന്നെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. പുനഃസംഘടനയിൽ ആർക്കും അതൃപ്തിയില്ലെന്നും ഇന്നലത്തെ ചടങ്ങിൽ ചില നേതാക്കൾ പങ്കെടുക്കാതിരുന്നത് മറ്റ് അസൗകര്യങ്ങൾ കാരണമാണെന്നുമായിരുന്നു സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

അതേസമയം, എഐസിസി വിളിച്ച യോഗത്തിൽ ഇന്നലെ ചുമതലയേറ്റെടുത്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ് പ്രസിഡൻറുമാരും യുഡിഎഫ് കൺവീനറും പ്രധാന നേതാക്കളും പങ്കെടുക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങൾ എല്ലാ മാസവും വിലയിരുത്താൻ എഐസിസി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിൻറെ ഭാഗമായിട്ടാണ് യോഗം. സംഘടനാപരമായ പൊളിച്ചെഴുത്തുകൾ നടത്താൻ സണ്ണി ജോസഫിന് പൂർണ സ്വാതന്ത്ര്യമുണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img