01:47am 13 November 2026
NEWS
പാർട്ടിയോട് ഗുഡ് ബൈ പറഞ്ഞ് കെ സുധാകരൻ
19/03/2026  10:44 AM IST
nila
പാർട്ടിയോട് ഗുഡ് ബൈ പറഞ്ഞ് കെ സുധാകരൻ

കണ്ണൂർ: പാർട്ടിയോട് ഗുഡ് ബൈ പറഞ്ഞ് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ചായിരുന്നു കെ സുധാകരൻ താന ഇനി പാർട്ടിക്കൊപ്പമില്ലെന്ന് വ്യക്തമാക്കിയത്. 'നിങ്ങൾ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാൻ എന്റെ വഴിക്ക് നടക്കാം', എന്നാണ് കെ സുധാകരൻ അറിയിച്ചത്. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെയാണ് കെ സുധാകരൻ നിലപാട് കടുപ്പിച്ചത്. ഇക്കുറി കണ്ണൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കണം എന്നതായിരുന്നു കെ സുധാകരന്റെ ആവശ്യം. 

കോൺ​ഗ്രസ് ബന്ധം അവസാനിപ്പിക്കുന്ന കെ സുധാകരൻ കണ്ണൂരിൽ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 12 മണിക്ക് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപി നേതാക്കളും കെ സുധാകരനെ സമീപിച്ചിട്ടുണ്ട്. കെ സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്നവരുമായി ബിജെപി നേതാക്കൾ സംസാരിച്ചു. എൻഡിഎ മുന്നണിയിലേക്കുള്ള പ്രവേശനം ഉറപ്പിക്കാനാണ് കെ സുധാകരന്റെ നീക്കമെന്നാണ് സൂചന.

നിലവിലെ കണ്ണൂരിലെ എൻഡിഎ സ്ഥാനാർത്ഥിയോട് മത്സരത്തിൽ നിന്നും പിന്മാറാനുള്ള സന്നദ്ധത ബിജെപി നേതാക്കൾ തേടിയിട്ടുണ്ട്. സി രഘുനാഥുമായി ബിജെപി സംസ്ഥാന - ദേശീയ നേതാക്കൾ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img