
ചെങ്ങന്നൂർ: പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നപോലെ സിൽവർ ലൈൻ പകരം ഈ ശ്രീധരന്റെ ഹൈസ്പീഡ് ട്രെയിൻ പദ്ധതിയെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ പറഞ്ഞു. മുളക്കുഴയിൽ കൂടിയ സമരസമിതി താലൂക്ക് തല യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുക്കൽ ഉത്തരവ് പിൻവലിച്ചു കൊണ്ടും സമര പ്രവർത്തകർക്ക് മേൽ ചുമത്തപ്പെട്ട കേസുകൾ നിരുപാധികം പിൻവലിച്ചുകൊണ്ടും നിലവിലുള്ള പാത ഇരട്ടിച്ച് യാത്ര പ്രതിസന്ധി പരിഹരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
താലൂക്ക് ചെയർമാൻ ഫിലിം വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, റ്റി.കോശി, റെജി തോമസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത സംസാരിച്ചു. സെപ്റ്റംബർ 16ന് എറണാകുളത്ത് നടക്കുന്ന സെമിനാറിൽ താലൂക്കിൽ നിന്നും പരമാവധി സമര പ്രവർത്തകർ പങ്കെടുക്കുവാൻ യോഗം തീരുമാനിച്ചു.










