
ന്യൂഡൽഹി: പി.എം. ശ്രീ പദ്ധതിയിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ പ്രകാശ് ബാബു. എം എ ബേബിയുടെ പ്രതികരണം “കഴിവില്ലായ്മയും നിസ്സഹായാവസ്ഥയുമാണ്” എന്ന് പ്രകാശ് ബാബു കുറ്റപ്പെടുത്തി. പി എം ശ്രീയിൽ ഇടപെടുന്നില്ലെന്ന എംഎ ബേബിയുടെ നിലപാടിനെയാണ് പ്രകാശ് ബാബു വിമർശിച്ചത്.
“ഗൗരവമുള്ള വിഷയത്തിൽ ദേശീയ നേതാവായ ഡി രാജ പ്രതികരുമ്പോൾ നിസ്സഹായാവസ്ഥ കാണിക്കരുത്. പകരം ശക്തമായി ഇടപെടണം. സിപിഎം ദേശീയ നയത്തിൽ നിന്ന് വ്യത്യസ്തമായി സമീപിക്കുമ്പോൾ വേണ്ട രീതിയിൽ പ്രവർത്തിക്കണം. കേരളത്തിൽ പാർട്ടിക്ക് പുതിയ നിർദേശം വന്നിട്ടുണ്ടോ എന്നും വ്യക്തമായിട്ടില്ല.”- പ്രകാശ് ബാബു പറഞ്ഞു.
രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ ബിജെപിയുടെ അജണ്ടിൽ നിന്നും രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം എന്നും പ്രകാശ് ബാബു പറഞ്ഞു. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തെറ്റാണെന്നും, ഒപ്പുവെച്ചവരും തീരുമാനമെടുത്തവരും ഇതിന്റെ പിന്നിലെ നീതിയുടെ വിശദീകരണം നൽകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











