04:59pm 11 November 2026
NEWS
എം എ ബേബിയുടെ പ്രതികരണം കഴിവില്ലായ്മയും നിസ്സഹായാവസ്ഥയുമാണെന്ന് കെ പ്രകാശ് ബാബു
26/10/2025  06:36 AM IST
nila
 എം എ ബേബിയുടെ പ്രതികരണം കഴിവില്ലായ്മയും നിസ്സഹായാവസ്ഥയുമാണെന്ന് കെ പ്രകാശ് ബാബു

ന്യൂഡൽഹി: പി.എം. ശ്രീ പദ്ധതിയിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റം​ഗം കെ പ്രകാശ് ബാബു. എം എ ബേബിയുടെ പ്രതികരണം “കഴിവില്ലായ്മയും നിസ്സഹായാവസ്ഥയുമാണ്” എന്ന് പ്രകാശ് ബാബു കുറ്റപ്പെടുത്തി. പി എം ശ്രീയിൽ ഇടപെടുന്നില്ലെന്ന എംഎ ബേബിയുടെ നിലപാടിനെയാണ് പ്രകാശ് ബാബു വിമർശിച്ചത്. 

“ഗൗരവമുള്ള വിഷയത്തിൽ ദേശീയ നേതാവായ ഡി രാജ പ്രതികരുമ്പോൾ നിസ്സഹായാവസ്ഥ കാണിക്കരുത്. പകരം ശക്തമായി ഇടപെടണം. സിപിഎം ദേശീയ നയത്തിൽ നിന്ന് വ്യത്യസ്തമായി സമീപിക്കുമ്പോൾ വേണ്ട രീതിയിൽ പ്രവർത്തിക്കണം. കേരളത്തിൽ പാർട്ടിക്ക് പുതിയ നിർദേശം വന്നിട്ടുണ്ടോ എന്നും വ്യക്തമായിട്ടില്ല.”- പ്രകാശ് ബാബു പറഞ്ഞു. 

രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ ബിജെപിയുടെ അജണ്ടിൽ നിന്നും രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം എന്നും പ്രകാശ് ബാബു പറഞ്ഞു. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തെറ്റാണെന്നും, ഒപ്പുവെച്ചവരും തീരുമാനമെടുത്തവരും ഇതിന്റെ പിന്നിലെ നീതിയുടെ വിശദീകരണം നൽകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img