03:07am 11 November 2026
NEWS
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ തിരക്കഥയുടെ ഭാ​ഗമെന്ന് കെ മുരളീധരൻ
21/08/2025  06:36 PM IST
nila
 രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ തിരക്കഥയുടെ ഭാ​ഗമെന്ന് കെ മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ആരോപണങ്ങൾ തിരക്കഥയുടെ ഭാ​ഗമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. അത് അറിയാഞ്ഞിട്ടല്ലെന്നും, പൊതുപ്രവർത്തകർ സംശുദ്ധരായിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ട് പരാതി ​ഗൗരവമായി പരി​ഗണിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. യുവതി വാർത്താസമ്മേളനം നടത്തിയതിനെയും കെ മുരളീധരൻ വിമർശിച്ചു. പ്രതിപക്ഷ നേതാവിനോടു പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല എന്നു കണ്ടപ്പോൾ പെൺകുട്ടി നിയമത്തിന്റെ വഴി തേടുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   

‘‘പൊലീസ് ഞങ്ങളുടെ കൂടെ അല്ലല്ലോ. സർക്കാരിന്റെ കൂടെ അല്ലേ. പൊലീസിൽ വിശ്വാസമില്ലെങ്കിൽ കോടതിയെ സമീപിക്കാമായിരുന്നു. കോടതിയെ സമീപിച്ചാൽ, പല കേസുകളിലും ചോദിക്കുന്നതു പോലെ ഇത്രയും കാലം എവിടെ ആയിരുന്നുവെന്ന ചോദ്യമുണ്ടാകും. പത്രസമ്മേളനം വിളിച്ചു ബഹളമുണ്ടാക്കിയെങ്കിലും പേരു പറയാൻ തയാറായിട്ടില്ല. എന്തിനാണ് പേര് പറയാൻ ഭയപ്പെടുന്നത്. പത്രസമ്മേളനം നടത്തിയ ഉടൻ തന്നെ രാഹുലിന്റെ ഓഫിസിലേക്കു ബിജെപി മാർച്ച് നടത്തി. ജനങ്ങൾ തോൽപ്പിച്ച ആളിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഇതൊക്കെ ഒരു തിരക്കഥയുടെ ഭാഗമാണ്. ഞങ്ങൾക്ക് അത് അറിയാഞ്ഞിട്ടല്ല. പക്ഷെ പൊതുപ്രവർത്തകർ സംശുദ്ധരായിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ട് പരാതി ഗൗരവമായി പരിഗണിച്ച് നടപടി സ്വീകരിക്കും. പ്രതിപക്ഷ നേതാവിനോടു പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല എന്നു കണ്ടപ്പോൾ പെൺകുട്ടി നിയമത്തിന്റെ വഴി തേടുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്’’– മുരളീധരൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img