12:53am 18 January 2026
NEWS
എറണാകുളം ജില്ലയിൽ യുഡിഎഫ് സമ്പൂർണ്ണവിജയം നേടും കെ ബാബു
11/12/2025  07:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം ജില്ലയിൽ യുഡിഎഫ് സമ്പൂർണ്ണവിജയം നേടും കെ ബാബു

കൊച്ചി:  എറണാകുളം ജില്ലയിൽ യുഡിഎഫ് സമ്പൂർണ്ണവിജയം നേടുമെന്ന് കെ ബാബു  പറഞ്ഞു. ഡിസിസി നേതൃയോഗത്തിലെ വിലയിരുത്തൽ ചർച്ചയിൽ ഇക്കാര്യം നേതാക്കൾ ശരിവച്ചു. കൊച്ചിൻ കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും ഭൂരിഭാഗം സീറ്റുകളും മുൻസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളും വ്യക്തമായ മുന്നേറ്റവും യുഡിഎഫിന് ഉണ്ടാകും. സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ജില്ലയിൽ എല്ലാതരങ്ങളിലും ഉണ്ടായി. സിപിഎം നിഷ്പ്രഭമാകുന്ന കാഴ്ചയാണ് എല്ലാ സ്ഥലങ്ങളിലും കാണാൻ സാധിച്ചത്. അഞ്ചു വർഷക്കാലത്തെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഉള്ള ഒരു പ്രവർത്തനവും സർക്കാരിന്റേതായി ഒരു സ്ഥലത്തും കാണാൻ സാധിച്ചില്ല. ജനജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും ശബരിമല പോലെയുള്ള വിശ്വാസികളുടെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടു. അതെല്ലാം വോട്ടർമാർക്ക് ഇടയിൽ ഒരു അഭിപ്രായം രൂപീകരണം ഉണ്ടാക്കി. സിപിഎം അനുകൂല വോട്ടർമാർ പോലും സർക്കാരിനെതിരാണ്. സർക്കാരിന്റെ ജനവിരുദ്ധത എൽ ഡി എഫ് വോട്ടർമാരിൽ പോലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ കേഡർ വോട്ടുകൾ പോലും മരവിക്കുന്ന കാഴ്ച പലസ്ഥലത്തും  ഉണ്ടായിട്ടുണ്ട്.  എറണാകുളത്തിന് കഴിഞ്ഞ പത്തുവർഷങ്ങളിൽ പിണറായി വിജയൻ സർക്കാരിൽനിന്ന് പുതിയ ഒരു പദ്ധതിയും കൊണ്ടുവരാൻ സാധിക്കാത്തതും ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായി. മുഖ്യമന്ത്രി  നടത്തിയ പ്രസംഗത്തിൽ പോലും യു ഡി എഫ് സർക്കാരിന്റെ പദ്ധതികളായ കൊച്ചി മെട്രോയും വാട്ടർ മെട്രോയും അല്ലാതെ മറ്റൊരു വികസന നേട്ടങ്ങളെക്കുറിച്ചും പറയാൻ സാധിച്ചില്ല.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. എംഎൽഎമാരായ ടി ജെ വിനോദ് അൻവർ സാദത്ത് കെപിസിസി വൈസ് പ്രസിഡന്റ് മാരായ വി പി സജീന്ദ്രൻ ജയ്സൺ ജോസഫ് ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് ഐ കെ രാജു നേതാക്കളായ അജയ് തറയിൽ ഡൊമിനിക്  പ്രസന്റേഷൻ ടോണി ചമ്മിണി മനോജ് മൂത്തേടൻ ജിന്റോ ജോൺ ഉല്ലാസ് തോമസ്  പി ബി സുനീർ സേവിയർ തായങ്കേരി  തുടങ്ങിയവർ സംസാരിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img