11:28pm 11 November 2026
NEWS
ഇന്ദിരാഗാന്ധി ലോകം അംഗീകരിച്ച നേതാവ് കെ ബാബു എംഎൽഎ
19/11/2025  08:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ദിരാഗാന്ധി ലോകം അംഗീകരിച്ച നേതാവ് കെ ബാബു എംഎൽഎ
HIGHLIGHTS

ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മദിനാചരണം കോൺഗ്രസ് നിയമസഭ കക്ഷി ഉപ നേതാവ് കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോകം അംഗീകരിച്ച നേതാവാണെന്ന് കോൺഗ്രസ്‌ നിയമസഭ കക്ഷി ഉപ നേതാവ് കെ ബാബു എംഎൽഎ. ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തെ സമാനതകളില്ലാത്ത വികസന കുതിപ്പിലേക്ക് നയിച്ച പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി. ഇന്ത്യ കൈവരിച്ചിട്ടുള്ള മുഴുവൻ വികസന പ്രവർത്തനങ്ങളും സാധ്യമാക്കിയിട്ടുള്ളത് അതാത് കാലത്തെ കോൺഗ്രസ് ഗവൺമെന്റുകളാണ്.   രാജ്യം ഇന്ന് വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണ് ഇന്ദിരാഗാന്ധിയെ പോലെയുള്ള ഭരണകർത്താക്കളുടെ പ്രസക്തി ഇന്ത്യ തിരിച്ചറിയുന്നത്. ഇന്നിപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി സർക്കാർ ഉപയോഗിക്കുകയാണ്. പലയിടത്തും ജനവിധി അട്ടിമറിച്ച് സർക്കാരിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അടക്കം ഇത്തരം വിഷയങ്ങളെല്ലാം ചർച്ചയാകുമെന്നും കെ ബാബു എംഎൽഎ കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എംഎൽഎ, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം അജയ് തറയിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്,   എം ആർ അഭിലാഷ്, നേതാക്കളായ എൻ വേണുഗോപാൽ, ടോണി ചമ്മിണി, എം ഒ ജോൺ, ജോസഫ് ആന്റണി, കെ വി ആന്റണി, ബെന്നി പുത്തൻവീടൻ, പി എ സഹീർ, നോർമൻ ജോസഫ്, ഒ ഡി സേവ്യർ, ബാലചന്ദ്രൻ, പി സി ജോർജ് തുടങ്ങിയവർ സംസാരിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img