03:51am 08 November 2026
NEWS
സുരേഷ് ​ഗോപിയുടെ ‘കമ്മിഷണർ‌ തൊപ്പി’ ഇപ്പോഴും കാറിന് പിന്നിലുണ്ടോ?
08/04/2025  06:27 AM IST
nila
സുരേഷ് ​ഗോപിയുടെ ‘കമ്മിഷണർ‌ തൊപ്പി’ ഇപ്പോഴും കാറിന് പിന്നിലുണ്ടോ?

കമ്മിഷണർ എന്ന സിനിമ റിലീസ് ചെയ്തപ്പോൾ മുതൽ സിനിമയിൽ ഭരത് ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രത്തിനായി ഉപയോ​ഗിച്ചിരുന്ന കമ്മീഷണർ തൊപ്പി സിരേഷ് ​ഗോപി സ്ഥിരമായി തന്റെ കാറിന് പിന്നിൽ വച്ചിരുന്നു എന്ന് കഴിഞ്ഞ ദിവസമാണ് മന്ത്രി കെ ബി ​ഗണേഷ് കുമാർ വെളിപ്പെടുത്തിയത്. സാധാരണ ​ഗതിയിൽ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഇത്തരത്തിൽ അവരുടെ തൊപ്പി ഊരി സീറ്റിന്റെ പിന്നിൽ വയ്ക്കാറുള്ളത്. സുരേഷ് ​ഗോപി സ്വയം താൻ ഭരത് ചന്ദ്രൻ ഐപിഎസാണെന്ന് വിചാരിച്ചാണ് കുറേക്കാലം നടന്നത് എന്ന സൂചനയോടെയായിരുന്നു ​ഗണേഷ് കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, ഇതിന് പിന്നാലെ സുരേഷ് ​ഗോപിയുടെ ‘കമ്മിഷണർ‌ തൊപ്പി’ തേടി മലയാളികൾ ഇറങ്ങുകയായിരുന്നു.

സുരേഷ് ​ഗോപിയുടെ ‘കമ്മിഷണർ‌ തൊപ്പി’ സംബന്ധിച്ച് ​ഗണേഷ് കുമാർ പറഞ്ഞതിൽ അല്പം വാസ്തവമുണ്ടെന്നാണ് സൈബർ ലോകത്തെ ചർച്ച. എന്നാൽ, ‘കമ്മിഷണർ‌ തൊപ്പി’ ഇപ്പോൾ സുരേഷ് ​ഗോപിയുടെ കൈവശമില്ലെന്നും നെറ്റിസൺസ് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കിയിൽ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായ ഷെഫീഖ് എന്ന കുട്ടിക്ക് 2014 സെപ്റ്റംബറിൽ കമ്മിഷണർ‌ തൊപ്പി’ സുരേഷ് ഗോപി നൽകുകയായിരുന്നു. 1994ൽ പുറത്തിറങ്ങിയ ചിത്രമാണ് കമ്മീഷണർ. 20 വർഷം സുരേഷ് ​ഗോപി ആ തൊപ്പി കൊണ്ടുനടന്നു എന്ന് തന്നെയാണ് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നത്. 

2014 സെപ്റ്റംബറിലാണ് ഷെഫീഖിന്റെ പിറന്നാളിന് സുരേഷ് ഗോപി കാണാനെത്തിയത്. ഈ സമയത്താണ് കുട്ടിക്ക് സുരേഷ് ​ഗോപി തൊപ്പി നൽകിയതും. പിറന്നാളിനു സുരേഷ് ഗോപി വരണം എന്നായിരുന്നു ഷെഫീഖിന്റെ ആഗ്രഹം. ഇതറിഞ്ഞതോടെയാണ് തിരക്കുകൾ മാറ്റിവച്ച് സുരേഷ് ഗോപി തൊടുപുഴയിൽ എത്തിയത്. ഷെഫീഖിന് തൊപ്പി കൊടുത്ത കാര്യം സുരേഷ് ഗോപി തന്നെ പറയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ‘‘എന്റെ കയ്യിൽ ഇപ്പോൾ ആ തൊപ്പിയില്ലാ. തൊടുപുഴയിൽ രണ്ടാനമ്മയും അച്ഛനും ക്രൂരമർദനത്തിന് ഇരയാക്കിയ ആ കുഞ്ഞിന് കൊടുത്തു’’ – സുരേഷ് ഗോപി പറയുന്നു.

‘‘കമ്മിഷണർ എന്ന സിനിമ റിലീസ് ചെയ്തപ്പോൾ കാറിനു പിന്നിൽ എസ്‍പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപി. വർഷങ്ങൾക്ക് മുൻപ് ഭരത് ചന്ദ്രൻ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പൊലീസ് തൊപ്പി കാറിന്റെ പിന്നിൽ സ്ഥിരമായി വച്ചിരുന്നത്. സാധാരണ ഉന്നത പൊലീസുകാർ കാറിൽ യാത്ര ചെയ്യുമ്പോൾ അവരുടെ തൊപ്പി ഊരി സീറ്റിന്റെ പിന്നിൽ വയ്ക്കാറുണ്ട്. അത്തരത്തിൽ സുരേഷ് ഗോപിയുടെ കാറിൽ കുറെക്കാലം എസ്‍പിയുടെ ഐപിഎസ് എന്നെഴുതിയ തൊപ്പി കാറിന്റെ പിന്നിൽ വച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വച്ചിരുന്നത്. അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളൂ’’ – എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമർശം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img