01:49pm 09 November 2026
NEWS
ജെ.വൈ.എസ് അംഗത്വവിതരണ ക്യാംപയിന്‍ തുടങ്ങി
13/05/2025  04:25 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജെ.വൈ.എസ് അംഗത്വവിതരണ ക്യാംപയിന്‍ തുടങ്ങി
HIGHLIGHTS

ജനാധിപത്യ സംരക്ഷണ സമിതിയുടെ യുവജനവിഭാഗമായ ജനാധിപത്യ യുവജന സമിതി(ജെ.വൈ.എസ്)യുടെ അംഗത്വവിതരണ ക്യാംപയിന്റെ ഉദ്ഘാടനം എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ. എന്‍ രാജന്‍ ബാബു നിര്‍വ്വഹിച്ചപ്പോള്‍. അര്‍ഷാദ് കോഴിക്കോട്, ബിന്ദു കൈമള്‍, ഡോ. വി. അഭിലാഷ് നാഥ്, മന്‍സൂര്‍ റഹ്മാനിയ, വി.കെ സുനില്‍കുമാര്‍, അഡ്വ. അഹമ്മദ് അമ്പലപ്പുഴ എന്നിവര്‍ സമീപം.

കൊച്ചി: (13.05.25) ജനാധിപത്യ സംരക്ഷണ സമിതിയുടെ യുവജനവിഭാഗമായ ജനാധിപത്യ യുവജന സമിതി(ജെ.വൈ.എസ്)യുടെ അംഗത്വവിതരണ ക്യാംപയിന് തുടക്കമായി. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ. എന്‍ രാജന്‍ ബാബു ജെ.വൈ. എസ് സംസ്ഥാന പ്രസിഡന്റ് മന്‍സൂര്‍ റഹ്മാനിയയ്ക്ക് അംഗത്വം നല്‍കിക്കൊണ്ട് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു. കടുത്ത തൊഴില്‍ അസമത്വവും  കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസവും കേരളത്തിലെ യുവജനങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് നിവിലുള്ളതെന്ന് അഡ്വ.എ. എന്‍ രാജന്‍ ബാബു പറഞ്ഞു.വിദ്യാഭ്യാസരംഗത്ത് ഓട്ടോണമസ് കോളജുകള്‍  കൃത്യമായി സിലബസുകള്‍ പരിഷ്‌ക്കരിക്കുകയും  ആധുനിക തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ മുന്നേറ്റം നടത്തുമ്പോള്‍ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ കോളജുകളുടെ സ്ഥിതി അതി ദയനീയമാണെന്നും അഡ്വ. എന്‍. എന്‍ രാജന്‍ ബാബു പറഞ്ഞു. കേരളത്തിലെ യുവജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന്  ജെ.വൈ.എസ് സംസ്ഥാന കണ്‍വീനര്‍ ഡോ. വി. അഭിലാഷ് നാഥ് പറഞ്ഞു. രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുമ്പോഴും പിന്‍വാതില്‍ നിയമനങ്ങള്‍ ശക്തമാണ്. സര്‍ക്കാരിന്റെ ദ്രോഹപരമായ നയങ്ങള്‍ക്കെതിരെ വരും നാളുകളില്‍ ജെ.വൈ.എസ് ശക്തമായ സമരവുമായി രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.  ജെ.എസ്.എസ് എറണാകുളം ജില്ലാ സെക്രട്ടറി വി.കെ സുനില്‍കുമാര്‍, അഡ്വ. അഹമ്മദ് അമ്പലപ്പുഴ, ജെ.വൈ. എസ് സംസ്ഥാന പ്രസിഡന്റ് മന്‍സൂര്‍ റഹ്മാനിയ, ട്രഷറര്‍ അര്‍ഷാദ് കോഴിക്കോട്,ബിന്ദു കൈമള്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img