06:15am 12 November 2026
NEWS
ജെ വി കെ മോട്ടോഴ്സ് ഷോറൂം വൈറ്റിലയിൽ
17/12/2025  11:53 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജെ വി കെ മോട്ടോഴ്സ് ഷോറൂം വൈറ്റിലയിൽ
HIGHLIGHTS

കൊച്ചി വൈറ്റിലയില്‍ ആരംഭിച്ച ജെവികെ മോട്ടോഴ്‌സ് ഷോറൂമിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിക്കുന്നു. സിനിമാതാരം ബൈജു സന്തോഷ്, വികെഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്‍, ലിസിയമ്മ കുര്യന്‍, വൈശാഖ് വര്‍ഗീസ് കുര്യന്‍ എന്നിവര്‍ സമീപം.

 

കൊച്ചി: ബഹ്‌റൈന്‍ ആസ്ഥാനമായ വി കെ എല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രവേശനമായി ജെ വി കെ മോട്ടോഴ്സ് ഷോറൂമിന്റെ ഉദ്ഘാടനം വൈറ്റിലയില്‍ നടന്നു. ബഹ്‌റൈനിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളിലൊന്നായ വി കെ എല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ ജെ വി കെ മോട്ടോഴ്സ് ആരംഭിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ഷോറൂം ഉദ്ഘാടനം കേരള വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. വി കെ എല്‍  ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്‍, പ്രശസ്ത സിനിമാതാരം ബൈജു സന്തോഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിവിധ മേഖലകളിലെ പ്രമുഖര്‍, വ്യവസായ പ്രതിനിധികള്‍, തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അംഗപരിമിതരായ അഞ്ചുപേർക്ക് ജെവികെ മോട്ടോഴ്സിന്റെ സ്വന്തം ഉത്പന്നങ്ങളിലൊന്നായ ആൽഫാ എക്സ് എൽ ഇലക്ട്രിക് മുച്ചക്രവാഹനം സമ്മാനിച്ചു
ചടങ്ങില്‍ സംസാരിച്ച ഡോ. വര്‍ഗീസ് കുര്യന്‍, ഇന്ത്യയില്‍ നവീനവും സുസ്ഥിരവുമായ ഗതാഗത പരിഹാരങ്ങള്‍ അവതരിപ്പിക്കുകയാണ് വി കെ എല്‍  ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. ജെ വി കെ മോട്ടോഴ്സിന്റെ ഉദ്ഘാടനം ഗ്രൂപ്പിന്റെ വളര്‍ച്ചയിലെ നിര്‍ണായക ഘട്ടമാണെന്നും ഇന്ത്യയിലെ വിപണിയോട് ഗ്രൂപ്പ് കാണിക്കുന്ന ദീര്‍ഘകാല പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ആധുനിക ഇലക്ട്രിക് വാഹനങ്ങളുടെ വിപുലമായ ശ്രേണി പ്രദര്‍ശിപ്പിച്ചിരുന്നു.
കേരളത്തിന്റെയും ഇന്ത്യയുടെയും ഗ്രീന്‍ മൊബിലിറ്റി പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം അന്തര്‍ദേശീയ ബിസിനസ് സഹകരണം ശക്തിപ്പെടുത്തുന്ന സുപ്രധാന ചുവടുവയ്പ്പായാണ് ചടങ്ങ് വിലയിരുത്തപ്പെടുന്നത്.
പരിസ്ഥിതി സൗഹൃദവും നവീനവുമായ ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയാണ് വൈറ്റില  അണ്ടര്‍പാസിന് സമീപത്തെ പുതിയ ഷോറൂമില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഗ്രീന്‍ മൊബിലിറ്റി പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്ന ഈ സംരംഭം അന്തര്‍ദേശീയ ബിസിനസ് സഹകരണത്തിന്റെ പുതിയ അധ്യായമായി വിലയിരുത്തപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img