
എറണാകുളം പ്രസ്ക്ലബ് ഓണോത്സവം നടത്തി
കൊച്ചി: ഓണം ഒരുമയുടെ ആഘോഷമാണെന്നും വേർതിരിവുകളില്ലാത്ത ഇത്തരം ആഘോഷങ്ങളാണ് സമൂഹത്തെ ഒന്നിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച ഓണാഘോഷം, ഓണോത്സവം 2026 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യരെല്ലാവരും സമന്മാരായിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓണം. മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കാനും, ദുർബലരെ ചേർത്തുപിടിക്കാനും നമുക്ക് സാധിക്കുമ്പോഴാണ് യഥാർത്ഥത്തിൽ മാവേലി നാട് സാധ്യമാകുന്നതെന്നും അദ്ദേഹം അപറഞ്ഞു. കൊച്ചി മേയർ വി കെ മിനിമോൾ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, ഡെപ്യുട്ടി മേയർ വി ആർ സുധീർ, ജില്ലാ കലക്റ്റർ ജി പ്രിയങ്ക, സിറ്റി പൊലീസ് കമ്മിഷണർ കാളി രാജ് മഹേഷ് കുമാർ, കെ.ബാബു, പ്രൊഫ. കെ വി തോമസ്, സി പി ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ ,ബി ജെ പി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ, സി ജി രാജഗോപാൽ, കൗൺസിലർമാരായ കെ വി പി കൃഷ്ണകുമാർ, ടി കെ അഷ്റഫ്, ഹെൻറി ഓസ്റ്റിൻ, സീന ഗോകുലൻ, വി.പി.ചന്ദ്രൻ, മുൻ മേയർ എം. അനിൽ കുമാർ,പവിഴം ഗ്രൂപ്പ് എംഡി എൻ.പി. ആന്റണി, ജോർജ് പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.പൂക്കള മത്സരത്തിൽ മാതൃഭൂമി ടീം ഒന്നാം സ്ഥാനവും മലയാള മനോരമ ടീം രണ്ടാം സ്ഥാനവും നേടി. ടൈംസ് ഓഫ് ഇന്ത്യക്കാണ് മൂന്നാം സ്ഥാനം. വടംവലി മത്സരത്തിൽ വനിതാ വിഭാഗത്തിൽ മാതൃഭൂമി ടീം ഒന്നാമതും മിക്സഡ് ടീം രണ്ടാമതുമെത്തി. പുരുഷ വിഭാഗത്തിൽ 24 ന്യൂസ് ജേതാക്കളായി. കൊച്ചിൻ അപ് ഡേറ്റ്സ് ടീമാണ് രണ്ടാമത്. ചിൻമയൻ നയിച്ച ചളിക്ക വട്ടം സമ്പന്ന ദുർഗ ടീമിന്റെ ചെണ്ടമേളം, പിന്നണി കലാകാരൻ തോമസ് ജോയുടെ സാക്സഫോൺ സംഗീത പരിപാടി, ലയതരംഗയിലെ ലക്ഷ്മിയും ഗ്രീഷ്മയും അവതരിപ്പിച്ച ഓണനൃത്തം എന്നിവയും ഓണോത്സവത്തിന് മിഴിവേകി.
Photo Courtesy - Google






