08:11am 14 November 2026
NEWS
സംസ്ഥാന പോലീസ് പരാതി പരിഹാര അതോറിറ്റി ചെയർമാനായി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ നിയമിച്ചു
09/08/2026  08:51 PM IST
ന്യൂസ് ബ്യൂറോ
സംസ്ഥാന പോലീസ് പരാതി പരിഹാര അതോറിറ്റി ചെയർമാനായി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ നിയമിച്ചു

​തിരുവനന്തപുരം: സംസ്ഥാന പോലീസ് പരാതി പരിഹാര അതോറിറ്റി (State Police Complaints Authority) പുതിയ ചെയർമാനായി ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ നിയമിച്ചുകൊണ്ട് കേരള സർക്കാർ ഉത്തരവിറക്കി. സ്ഥാനമേറ്റെടുക്കുന്ന തീയതി മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം.  
​മുൻ ചെയർമാനായിരുന്ന റിട്ടയേർഡ് ജഡ്ജി വി.കെ. മോഹനൻ 2026 മേയ് 20-ന് രാജി വെച്ചതിനെത്തുടർന്നാണ് പുതിയ നിയമനം. 2011-ലെ കേരള പോലീസ് ആക്ടിലെ വകുപ്പ് 110 (1), (2) പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം സർക്കാരിന് വേണ്ടി വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img