02:24am 11 November 2026
NEWS
ജസ്റ്റിസ് സി. കെ. അബ്ദുൽ റഹിം വിരമിക്കുന്നു
31/08/2025  08:58 PM IST
സുരേഷ് വണ്ടന്നൂർ
ജസ്റ്റിസ് സി. കെ. അബ്ദുൽ റഹിം വിരമിക്കുന്നു

​തിരുവനന്തപുരം/കൊച്ചി: നാല് വർഷം നീണ്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി.) ചെയർമാൻ സ്ഥാനത്ത് നിന്ന് ജസ്റ്റിസ് സി. കെ. അബ്ദുൽ റഹിം വിരമിക്കുന്നു. സെപ്റ്റംബർ 3നാണ് അദ്ദേഹത്തിന്റെ സേവനം അവസാനിക്കുന്നത്. കെ.എ.ടിയിലെ അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരിച്ച് കൊണ്ട് തിരുവനന്തപുരത്ത് നടന്ന യാത്രയപ്പിൽ കേരള ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം. ചെറിയാൻ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് പള്ളിച്ചൽ എസ്. കെ. പ്രമോദ്, കെ.എ.ടി. ബാർ അസോസിയേഷനുകളുടെ തിരുവനന്തപുരത്തെയും എറണാകുളത്തെയും പ്രസിഡന്റുമാരായ അഡ്വക്കേറ്റ് എം. ഫത്താഹുദ്ദീൻ, അഡ്വക്കേറ്റ് ഷമീന സലാഹുദ്ദീൻ, മുതിർന്ന ജുഡീഷ്യൽ മെമ്പർ ജസ്റ്റിസ് പി. വി. ആശ എന്നിവർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. കെ.എ.ടിയിലെ തിരുവനന്തപുരത്തെയും എറണാകുളത്തെയും ബെഞ്ചുകളിലെ അഭിഭാഷകരും ട്രൈബ്യൂണൽ ജീവനക്കാരും യാത്രയയപ്പ് സമ്മേളനങ്ങളിൽ പങ്കെടുത്തു.‌

​സുദീർഘമായ നിയമസേവനം

​2009 മുതൽ 2020 വരെയുള്ള 11 വർഷക്കാലം കേരള ഹൈക്കോടതിയിലെ ന്യായാധിപനായും ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ച ശേഷമാണ് 2021-ൽ അദ്ദേഹം കെ.എ.ടി. ചെയർമാനായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img