09:36am 12 November 2026
NEWS
നിയമംമുറുകേ പിടിച്ചാൽ നീതി മരീചികയായി മാറും ജസ്റ്റിസ് ബി കെമാൽ പാഷ
26/10/2025  11:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിയമംമുറുകേ പിടിച്ചാൽ നീതി മരീചികയായി മാറും ജസ്റ്റിസ് ബി കെമാൽ പാഷ
HIGHLIGHTS

ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം സംസ്ഥാന കൺവെൻഷനും സെമിനാറും ജസ്റ്റിസ്  ബി കെമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു

കളമശ്ശേരി: ഭരണഘടന ഉറപ്പു നൽകുന്ന മനുഷ്യാവകാശങ്ങൾ പൂർണമായും പൗരന്മാർക്ക് ലഭിക്കാത്ത സാഹചര്യങ്ങളിൽ നിയമം മുറുകേപ്പിടിച്ചാൽ നീതി മരീചികയായി മാറുമെന്ന് ജസ്റ്റിസ് ബി കെമാൽ പാഷ  അഭിപ്രായപ്പെട്ടു. ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ( ബി എച്ച് ആർ എഫ് ) സംസ്ഥാന കൺവെൻഷനും മനുഷ്യാവകാശ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജനാധിപത്യം തകർന്നു കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ഇച്ഛക്കനുസരിച്ചുള്ള തീരുമാനങ്ങളും ആഗ്രഹങ്ങളുമല്ല ന്യൂനപക്ഷത്തിൻ്റ പിന്തുണയിൽ അധികാരത്തിൽ വരുന്ന ഭരണകൂടങ്ങൾ നടപ്പിലാക്കുന്നത്. അത് മൂലം ജനാധിപത്യത്തിൻ്റെ  സത്ഫലങ്ങൾ എല്ലാവർക്കും ലഭിക്കാത്ത അവസ്ഥയാണെന്നും  അദ്ദേഹം പറഞ്ഞു.ജാതി-മത , സാമ്പത്തിക വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കണമെന്നും തുല്യത എന്നത്  പ്രയോഗ തലത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.വികസന പ്രവർത്തനങ്ങളിൽ പോലും മൂലധന താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന സാഹചര്യം നിലനിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ ചെയർമാൻ ഡോ അനിൽകുമാർ നായർ അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ അനൂപ് സബർമതി മുഖ്യ പ്രഭാഷണം നടത്തി. പി കെ പദ്മനാഭൻ സെമിനാറിൽ വിഷയാവതരണം നടത്തി. കെ കെ ശ്രീകുമാർ വ്യക്തിത്വ വികസന ക്ലാസ്സ് നയിച്ചു. ഡോ പി ജയദേവൻ നായർ , ബിന്ദുമോൾ പി എസ് , കെ സൂരജ് , നാസർ വി എച്ച് , ഷാജി ഇടപ്പള്ളി എന്നിവർ പ്രസംഗിച്ചു. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരേയും മികച്ച മനുഷ്യാവകാശ പ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img