
ദോഹ: ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിക്കുന്ന ജൂനിയർ ജീനിയസ്ഇന്റർ മീഡിയറ്റ് ക്വിസ് കൊമ്പറ്റീഷൻ ഇന്ന് വൈകുന്നേരം 3:30മുതൽ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് സംഘാടകരായ ലാസ ഇവന്റ്സ്പ്രതിനിധികൾ
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അറിവ് ആണ് ഏറ്റവും വലിയ ലഹരിയെന്നുംഓരോ പരാജയത്തിലും വിജ്ഞാനമുണ്ടെന്നും അതിന്റെ മൂല്യം ജീവിതത്തിൽ വലുതാണെന്നും ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതിയ പുസ്തകത്തെ കുറിച്ചും രണ്ടാമത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയെ കുറിച്ചും പറഞ്ഞ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് നാഷണൽ ക്യാരംസ് മത്സരം നയിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവച്ചു.
ന്യൂ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലെ അല്‍ ഖമര്‍ ഹാളിൽ നടക്കുന്ന വിക്ഞ്ജാനപോരാട്ടത്തിൽ
ഖത്തറിലെ പതിനാല് ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ടീമുകളായി പങ്കെടുക്കും.
പ്രാഥമിക റൗണ്ടിൽ ഓരോ സ്കൂളിൽ നിന്നും രണ്ടുപേരടങ്ങുന്ന ആറ് ടീമുകൾവീതം പങ്കെടുക്കും.ഇംഗ്ലീഷും മലയാളവുമടങ്ങിയ മിഡ് ലാംഗ്വേജ് രീതിയിലാണ് മത്സരം ക്രമീകരിച്ചിരി ക്കുന്നത്.
വിഷ്ണു കല്ല്യാണിയാണ് ക്വിസ് മാസ്റ്ററോടൊപ്പം സാങ്കേതികത കൈകാര്യം ചെയ്യുന്നത്. പ്രഥമികറൗണ്ട് പൂർത്തിയായശേഷം വൈകുന്നേരം 6:30മുതൽ ഫൈനൽ റൗണ്ട് നടക്കും.
ലാസ ഇവന്റ്സിന്റെ ഈദ് കാർണിവലിന്റെ ഭാഗമായാണ് വിദ്യാർത്ഥികളുടെ അറിവ് മാറ്റുരയ്ക്കുന്നമത്സരം സംഘടിപ്പിക്കുന്നതെന്നുംവരും വർഷങ്ങളിൽ മത്സരത്തിന്റെ തുടർച്ച സംഘടിപ്പിക്കാൻശ്രമിക്കുമെന്നുംലാസ ഇവന്റ്സ് എം ഡിഗഫൂര്കാലിക്കറ്റ്പറഞ്ഞു.പരിപാടിയുടെ ഭാഗമായി പൊതുജന ങ്ങൾക്കായി സംഘടിപ്പിച്ച അറിവ് എന്ന വിഷയത്തിൽ നടന്ന റീൽ മത്സര വിജയിയെ ഔദ്യോഗിക ചടങ്ങിൽ പ്രഖ്യാപിക്കും. സദസ്സിനായുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് തത്സമയം സമ്മാനങ്ങൾ നൽകും.ഫൈനൽ റൗണ്ടിൽ വിജയികളാ കുന്ന ടീമുകൾക്ക് സമാപന വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.തുമാമ അൽസാജ് ഹോട്ടലിൽ വെച്ച് ചേർന്ന വാർത്താ സമ്മേളനത്തിൽലാസാ ഇവന്റസ് ഓപ്പറേഷൻ,മാർക്കറ്റിങ് മാനേജർമാരായ സമീൽ അബ്ദുൽ വാഹിദ് ചാലിയം, ഷജിന നൗഷാദ് , കോട്ടയം ഡിസ്ട്രിക്റ്റ് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് സിയാദ് ,പ്രായോജകരായ മെഡിഫോർട്ട് ജനറൽ മാനേജർ സത്യ, നെല്ലറ കൺട്രി മാനേജർ അഫ്സൽ, ഒബിജി മാനേജിങ് ഡയറക്ടർ ആഷിഖ് തുടങ്ങിയവർ പങ്കെടുത്തു.











