08:42am 13 November 2026
NEWS
2025 ജൂലൈ 3 മാർത്തോമാ ദിനം സഭാ മക്കൾ വഞ്ചനാ ദിനമായി ആചരിക്കുന്നു
02/07/2025  06:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
2025 ജൂലൈ 3 മാർത്തോമാ ദിനം സഭാ മക്കൾ വഞ്ചനാ ദിനമായി ആചരിക്കുന്നു

എറണാകുളം - അങ്കമാലി അതിരൂപതയിലെ  സഭാ മക്കൾ സഭ അനുശാസിക്കുന്ന ഏകീകൃത വിശുദ്ധ കുർബ്ബാന സംലഭ്യമാകുവാൻ വേണ്ടി നാളുകളായി മെത്രാന്മാരോട് യാചിച്ച് കൊണ്ടിരിക്കുന്നു. പക്ഷെ? അതിന് പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിച്ച സമയത്ത്  ആണ് ഈ ദുഷ്ട പുരോഹിത വർഗ്ഗത്തിന്റെ കയ്യാളായ് വഞ്ചകൻ പാമ്പ്ലാനി അതിരൂപതയിൽ എത്തപ്പെട്ടത്. ഇപ്പോൾ തട്ടിൽ ഇയാൾക്ക് താലം പിടിച്ചു       കൊണ്ട് എല്ലാ തോന്ന്യാസങ്ങൾക്കും കൂട്ടായി നിൽക്കുന്നു.

 സഭാ വിശ്വാസികളെ അവഗണിച്ചു കൊണ്ട് ഇവർ ഇറക്കിയ വഞ്ചനാ രേഖക്ക് എതിരേ നാളെ ജൂലൈ 3 മാർത്തോമാ ദിനം സഭ മക്കൾ വഞ്ചനാ ദിനമായി പ്രഖ്യാപിച്ച് രാവിലെ 8 മണിക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രതിഷേധ പരിപാടികൾ നടത്തുന്നു. ഏകീകൃത കുർബ്ബാനക്ക് വേണ്ടിയുള്ള ഇടതടവില്ലാത്ത നമ്മുടെ പരിശ്രമത്തിന്റെ ഭാഗമായി നടത്തുന്ന ഈ പ്രതിഷേധ പരിപാടി ഗംഭീര വിജയമാക്കി തീർക്കുവാൻ അഭ്യർത്ഥിക്കുന്നു.വൺചർച്ച് വൺ കുർബ്ബാന മൂവ്മെന്റ് സിന്ദാബാദ്
 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img