01:50pm 13 November 2026
NEWS
അറബ് സാഹിത്യത്തിലെ ജുഹ:ഫിഫ അറബ് കപ്പിന്റെ മുഖമുദ്ര; യോഗ്യതാ മത്സരങ്ങൾ ഇന്നും നാളെയും
25/11/2025  07:44 PM IST
nila
അറബ് സാഹിത്യത്തിലെ ജുഹ:ഫിഫ അറബ് കപ്പിന്റെ മുഖമുദ്ര; യോഗ്യതാ മത്സരങ്ങൾ ഇന്നും നാളെയും

 

ദോഹ: ഡിസംബർ 1 മുതൽ 18 വരെ ഖത്തറിൽ നടക്കുന്ന FIFA Arab Cup Qatar 2025-ന്റെ ഔദ്യോഗിക ചിഹ്നമായി അറബ് സാഹിത്യത്തിലെ പ്രശസ്ത കഥാപാത്രമായ ‘ജുഹ’യെ പ്രാദേശിക ഓർഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു.
അറബ് ലോകത്ത് തലമുറകൾക്കിടയിൽ പ്രശസ്തമായ ജുഹ തമാശകളിലൂടെ  ജ്ഞാനപാഠം നൽകുന്ന ഫോക് ലോർ കഥാപാത്രമാണ്.  മത്സരത്തിന്റെ സംസ്കാര പാരമ്പര്യത്തെയും ആരാധക ഐക്യത്തെയും പ്രതിനിധീകരിക്കുന്നതാണ്ഫിഫ അറബ് കപ്പിന്റെ മുഖമുദ്രയായഅറബ് സാഹിത്യത്തിലെ ജുഹ.
 16 ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. FIFA റാങ്കിംഗിൽ മുൻനിരയിലെ 9 ടീമുകൾ നേരിട്ടാണ് യോഗ്യത നേടിയത്,ശേഷിക്കുന്ന 7 സ്ഥാനങ്ങൾക്കായി 14 ടീമുകൾ ഇന്നും നാളെയും ഖത്തറിൽ നടക്കുന്ന യോഗ്യതാ മത്സരത്തിൽ പോരാടും.
ടിക്കറ്റുകൾ QAR 25 മുതൽ www.roadtoqatar.qa വഴി ലഭ്യമാണ്. Follow My Team ടിക്കറ്റും ലഭ്യമാണ്.
എല്ലാ ടിക്കറ്റുകളും ഡിജിറ്റൽ ആയിരിക്കും. വൈകല്യമുള്ളവർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
 ഡിസംബർ 1-ന് അൽ ബൈത് സ്റ്റേഡിയത്തിലാണ്ഉദ്ഘാടന മത്സരം.
അഹ്‌മദ് ബിൻ അലീ, എജുക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷണൽ, സ്റ്റേഡിയം 974 എന്നിവിടങ്ങളിലും
മത്സരങ്ങൾ  നടക്കും.
ഫൈനൽ ഡിസംബർ 18-ന് ലുസൈൽ സ്റ്റേഡിയത്തിലും നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img