
ദോഹ: മേഖലയിലെ നിലവിലെ സവിശേഷ സാഹചര്യങ്ങൾക്കിടയിലും രാജ്യത്തെ കോടതി നടപടികൾ പൂർണ്ണതോതിൽ കാര്യക്ഷമമായി തുടരുമെന്ന് സുപ്രീം ജുഡീഷ്യറി കൗൺസിൽ (SJC) അറിയിച്ചു. അത്യാധുനിക 'റിമോട്ട് ലിറ്റിഗേഷൻ' (Remote Litigation) അഥവാ വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള വിചാരണാ സംവിധാനത്തിലൂടെയാണ് കേസുകൾ തീർപ്പാക്കുന്നത്.കക്ഷികൾക്കും അഭിഭാഷകർക്കും കോടതിയിൽ നേരിട്ടെത്താതെ തന്നെ വീഡിയോ ലിങ്കുകൾ വഴി വിചാരണയിൽ പങ്കെടുക്കാം. ഇതിനുള്ള ലിങ്കുകൾ എസ്.എം.എസ് (SMS) വഴി ബന്ധപ്പെട്ടവർക്ക് ലഭ്യമാക്കും.ഫയൽ ചെയ്യുന്നതും അപേക്ഷകൾ സമർപ്പിക്കുന്നതും പൂർണ്ണമായും ഓൺലൈനായി തുടരും. 'തഖാദി' (Taqadi) പ്ലാറ്റ്ഫോം, സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ, വാട്സ്ആപ്പ് വഴി ലഭ്യമാകുന്ന വെർച്വൽ എംപ്ലോയീ സർവീസ് എന്നിവ ഇതിനായി ഉപയോഗിക്കാം.ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി വിധിന്യായങ്ങൾp ഓൺലൈനായി തന്നെ പുറപ്പെടുവിക്കും. ഇത് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സുതാര്യത ഉറപ്പാക്കാനും സഹായിക്കുന്നു.മാർച്ച് 1 മുതൽ ഇതുവരെയായി
409-ലധികം കേസുകൾ പരിശോധിച്ചു. ക്രിമിനൽ, സിവിൽ, ലേബർ, ഫാമിലി ഡിവിഷനുകൾ ഓൺലൈനായി പ്രവർത്തിക്കുന്നു.വിചാരണാp കോടതികളും അപ്പീൽ ചേംബറുകളും പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറി. 1,600-ലധികം കേസുകളാണ് ഈ കാലയളവിൽ കോടതി പരിഗണിച്ചത്.149-ലധികം ഓൺലൈൻ വിചാരണകൾ നടത്തി. 2,524-ലധികം കേസുകൾ പരിശോധിച്ചു. കൂടാതെ, 8,596-ലധികം ഇലക്ട്രോണിക് അപേക്ഷകളും കോടതി സ്വീകരിച്ചു.ഏതൊരു സാഹചര്യത്തിലും നീതിന്യായ വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കാനാണ് ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജുഡീഷ്യറി കൗൺസിൽ വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയെ ആധുനികവൽക്കരിക്കുന്നതിനുള്ള ദേശീയ സംരംഭത്തിന്റെ (National Initiative for the Development of Justice Systems) ഭാഗമായാണ് ഈ മാറ്റങ്ങൾ.











