04:33am 25 October 2026
NEWS
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' സമിതിയുമായി ജഡ്ജിമാർ കൂടിക്കാഴ്ച നടത്തില്ല; കപിൽ സിബലിന്റെ എതിർപ്പിന് പിന്നാലെ പിന്മാറി
02/10/2026  09:17 AM IST
നിയമകാര്യ ലേഖകൻ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സമിതിയുമായി ജഡ്ജിമാർ കൂടിക്കാഴ്ച നടത്തില്ല; കപിൽ സിബലിന്റെ എതിർപ്പിന് പിന്നാലെ പിന്മാറി

 


 


​ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബില്ലുകൾ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയും (JPC) സുപ്രീം കോടതി ജഡ്ജിമാരും തമ്മിൽ നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ജഡ്ജിമാർ സമിതിയെ കാണില്ലെന്ന് സുപ്രീം കോടതി വൃത്തങ്ങൾ ഔദ്യോഗികമായി വ്യക്തമാക്കി.
​അധികാരവിഭജന ലംഘനമെന്ന് ആരോപണം: സിറ്റിംഗ് ജഡ്ജിമാർ സമിതിക്ക് മുന്നിൽ ഹാജരായി ബില്ലുകളെക്കുറിച്ച് ചർച്ച നടത്തുന്നത് അധികാരവിഭജന തത്വങ്ങളുടെ ലംഘനമാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാർത്താസമ്മേളനത്തിൽ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഭാവിയിൽ കോടതിയുടെ മുന്നിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ള ഒരു നിയമനിർമ്മാണത്തെക്കുറിച്ച് സിറ്റിംഗ് ജഡ്ജിമാരെ മുൻകൂട്ടി ധരിപ്പിക്കുന്നത് അനുചിതമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ബി.ജെ.പി എം.പി പി.പി. ചൗധരിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബില്ലുകൾ പരിശോധിക്കുന്നത്.
​വ്യക്തത വരുത്തി സുപ്രീം കോടതി: കപിൽ സിബൽ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധവും ആശങ്കകളും ഉയർന്നതിനെത്തുടർന്നാണ് ജഡ്ജിമാരുമായുള്ള ഈ വിവാദ കൂടിക്കാഴ്ച ഒഴിവാക്കാൻ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img