10:08pm 12 November 2026
NEWS
കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ
30/03/2026  08:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ
HIGHLIGHTS

കാൻസർ രോഗികൾക്കായുള്ള ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ മൂന്നു കോടി രൂപയുടെ മെഡിക്കൽ സഹായ പദ്ധതി ഹൈബി ഈഡൻ എം പി വിതരണം ചെയ്യുന്നു. കൊച്ചി മേയർ മിനിമോൾ വി. കെ, എറണാകുളം ഗവൺമെന്റ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സതീഷ് കെ.എൻ, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ സീനിയർ ഓഫീസർമാരായ ജോർജ് ടി.എ, റിബിൻ പോൾ, ജോയ്ആലുക്കാസ് റീജണൽ മാനേജർ ജെയ്സൺ ടി. സ്, എറണാകുളം ജോയ്ആലുക്കാസ് ബ്രാഞ്ച് മാനേജർ കിരൺ മാത്യു, തുടങ്ങിയവർ സമീപം.

കൊച്ചി : നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ പദ്ധതി കൊച്ചിയിൽ വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. ജില്ലയിലെ 150 രോഗികൾക്കുള്ള മെഡിക്കൽ സഹായ വിതരണം ഹൈബി ഈഡൻ എംപി  ഉദ്‌ഘാടനം ചെയ്തു. 

കൊച്ചി മേയർ മിനിമോൾ വി. കെ, എറണാകുളം ഗവൺമെന്റ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സതീഷ് കെ.എൻ, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ സീനിയർ ഓഫീസർമാരായ ജോർജ് ടി.എ, റിബിൻ പോൾ, ജോയ്ആലുക്കാസ് റീജണൽ മാനേജർ ജെയ്സൺ ടി. സ്, എറണാകുളം ജോയ്ആലുക്കാസ് ബ്രാഞ്ച് മാനേജർ കിരൺ മാത്യു, തുടങ്ങിയവർ സംബന്ധിച്ചു. 

സംസ്ഥാനത്തുടനീളമുള്ള 1500 കാൻസർ രോഗികൾക്കാണ് പദ്ധതിയിലൂടെ മെഡിക്കൽ സഹായമെത്തിക്കുന്നത്. ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി, ഏകദേശം 3 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
 
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2009ല്‍ ആരംഭിച്ച ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ മുഖേന രാജ്യത്തുടനീളം നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തിക പിന്തുണ, ഹൃദ്രോഗികൾക്ക് സൗജന്യ പേസ്‌മേക്കറുകൾ, മറ്റു മെഡിക്കൽ സഹായങ്ങൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി 550-തിലധികം ജോയ് ഹോമുകളും നിരവധി വിദ്യാർഥികൾക്ക് ‘ജോയ് ഓഫ് ഹോപ്പ്’ സ്കോളർഷിപ്പുകളും നൽകിയിട്ടുണ്ട്. വനിതകൾക്കായി സംരംഭകത്വ ശാക്തീകരണ ക്ലാസുകൾ, പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള 'ജോയ്ഫോർ എർത്ത്' എന്നിവയ്ക്ക് പുറമെ സംസ്ഥാനം അഭിമുഖീകരിച്ച പ്രളയം, കോവിഡ് മഹാമാരി, ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ സഹായമെത്തിക്കാനും ജോയ്ആലുക്കാസ് ഫൗണ്ടേഷന് കഴിഞ്ഞിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img