06:04am 13 November 2026
NEWS
ഡാവിഞ്ചി ചിൽഡ്രൻസ് തിയേറ്ററിന്റെ കലാ-പരിശീലന സമാപനവും വാർഷികാഘോഷവും ജോയ് കെ. മാത്യു ഉദ്ഘാടനം ചെയ്തു
18/05/2026  03:12 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡാവിഞ്ചി  ചിൽഡ്രൻസ് തിയേറ്ററിന്റെ കലാ-പരിശീലന സമാപനവും വാർഷികാഘോഷവും ജോയ് കെ. മാത്യു ഉദ്ഘാടനം ചെയ്തു

 

 മാരാരിക്കുളം ഡാവിഞ്ചി  ചിൽഡ്രൻസ് തിയേറ്റർ സംഘടിപ്പിച്ച ഒരു മാസം നീണ്ട  അവധിക്കാല കലാ പരിശീലനത്തിന്റെ സമാപനവും 33-ാമത് വാർഷികാഘോഷവും മാരാരിക്കുളം ഡാവിഞ്ചി  നഗറിൽ നടനും തിരക്കഥാകൃത്തും  സംവിധായകനും ലോക റെക്കോർഡ് ജേതാവുമായ  ജോയ് കെ. മാത്യു ഉദ്ഘാടനം ചെയ്തു. 

തിയേറ്റർ പ്രസിഡന്റ് രാജു  പള്ളിപ്പറമ്പിൽ   അധ്യക്ഷത വഹിച്ച  സമ്മേളനത്തിൽ മാരാരിക്കുളം  എം.എൽ.എ. എ.ഡി. തോമസ് മുഖ്യാതിഥിയായിരുന്നു

ചിൽഡ്രൻസ് തിയേറ്റർ സ്ഥാപകനും  ഡയറക്ടറുമായ ആർട്ടിസ്റ്റ്  വിൻസെന്റ് ജോസഫ്,  മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് പി.വി. അംബുജാക്ഷൻ, വാർഡ് മെമ്പർ സി.എസ്സ്. ജോർജ്, സാംസ്കാരിക പ്രവർത്തകൻ ജോസഫ്‌ മാരാരിക്കുളം,ഗാന്ധി മാർഗപ്രവർത്തകൻ എം.ഇ.ഉത്തമകുറുപ്പ് ,രക്ഷാകർതൃ  പ്രതിനിധി ബിൻസി മോൾ, സൂരജ് തുടങ്ങിയവർ സംസാരിച്ചു. പരിശീലനം ലഭിച്ച  കുട്ടികൾ വിവിധ  കലാപരിപാടികൾ അവതരിപ്പിച്ചു. എ.ഡി. തോമസ് എം..എൽ.എ. കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img