NEWS
ജോയ് ആലുക്കാസ് പ്രതിഭാ സംഗമം
19/05/2026 06:15 PM IST
nila

ചെങ്ങന്നൂർ : ജോയ് ആലുക്കാസ് പ്രതിഭാ സംഗമം ജോയ് ഫെസ്റ്റിവൽ വൈ. എം. സി. എ കോഴഞ്ചേരി സബ് റീജൻ ചെയർമാൻ ജോസ് മാത്യൂസ് ഇടയാറന്മുള ഉദ്ഘാടനം ചെയ്തു. തിരുവല്ല ആലുക്കാസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഷെൽട്ടൻ വി റാഫേൽ അധ്യക്ഷത വഹിച്ചു. ആറന്മുള കേപ്പ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സുഭാഷ് ചന്ദ്രകുമാർ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ ദേശീയ - അന്തർ ദേശീയ അംഗീകാരം നേടിയ ഡോ. പി. പി. പ്രസൂൺ ( സിവിൽ എഞ്ചിനീയറിംഗ്), കാതറീൻ നീതു ( തായ്‌വാൻ റോളർ സ്ക്കേറ്റിങ് ), കെ. വി അജിത ( ഹോർട്ടികൾച്ചർ ), എൽ. പാർവതി ( നൃത്തകല) എന്നിവരെ ആദരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











