01:29pm 10 November 2026
NEWS
പത്രപ്രവർത്തകർ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്നത് അപകടം ഡോ സെബാസ്റ്റ്യൻ പോൾ
09/07/2025  05:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പത്രപ്രവർത്തകർ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്നത് അപകടം  ഡോ  സെബാസ്റ്റ്യൻ പോൾ

കൊച്ചി : ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ  നിരാകരിക്കുകയും ആരാധനക്കുള്ള ഒന്നായി മാറ്റി അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ്  കേന്ദ്ര സർക്കാർ നടത്തുന്നതെന്ന്   മാധ്യമ നിരീക്ഷകൻ ഡോ  സെബാസ്റ്റ്യൻ പോൾ  അഭിപ്രായപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ ),  കേരള ന്യൂസ് പേപ്പർ  എംപ്ലോയീസ് ഫെഡറേഷൻ (കെഎന്‍ഇഎഫ്) സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച   ഐക്യദാർഢ്യ സദസിന്റെ  ഉദ്‌ഘാടനവും   ബോട്ട് ജെട്ടിയിൽ തൊഴിലാളി സമരത്തിന് അഭിവാദ്യവും അർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താനുള്ള
നീക്കങ്ങൾ ഏറ്റവും ദോഷകരമായി ബാധിക്കുന്നത്  തൊഴിലാളി വർഗത്തിനായിരിക്കും. സമൂഹത്തിന്റെ മാറ്റത്തിനായി നടക്കുന്ന സമരങ്ങൾക്കെതിരെ നിൽക്കുന്ന മാധ്യമ സംസ്കാരത്തിന് മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  കെയുഡബ്ല്യൂജെ ജില്ലാ പ്രസിഡന്റ് ആർ ഗോപകുമാർ, കെഎന്‍ഇഎഫ് സംസ്ഥാന സെക്രട്ടറി വിജി മോഹൻ  എന്നിവർ പ്രസംഗിച്ചു. എറണാകുളം പ്രസ്സ് ക്ലബിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് കെയുഡബ്ല്യൂജെ സംസ്ഥാനസമിതി അംഗങ്ങളായ ജിപ്സൺ  സിക്കേര , നഹീമ പൂന്തോട്ടത്തിൽ, കെഎൻഇഎഫ് ജില്ലാ സെക്രട്ടറി എം പി വിനോദ് കുമാർ, സംസ്ഥാന ട്രഷറർ ജമാൽ ഫൈറൂസ്  , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇന്ദു മോഹൻ, കെയുഡബ്ല്യൂജെ  ജില്ലാ ട്രഷറർ അഷ്‌റഫ് തൈവളപ്പിൽ , ജില്ലാ
 കമ്മിറ്റി അംഗം പ്രകാശൻ എളമക്കര, മുതിർന്ന നേതാക്കളായ പി സി സെബാസ്റ്റ്യൻ, എം എസ് അശോകൻ, ബൈജു കൊടുവള്ളി, ഷാജി ഇടപ്പള്ളി എന്നിവർ നേതൃത്വം നൽകി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img