09:21pm 09 September 2026
NEWS
വാർത്തയുടെ സത്യസന്ധതയ്‌ക്ക്‌ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പത്രപ്രവർത്തകൻ എൻ അരുൺ
09/09/2026  08:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വാർത്തയുടെ സത്യസന്ധതയ്‌ക്ക്‌ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പത്രപ്രവർത്തകൻ എൻ അരുൺ

കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ്  ജിജോ ജോൺ പുത്തേഴത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ സി പി ഐ ജില്ലാ സെക്രട്ടറി എൻ അരുൺ അനുശോചനം രേഖപ്പെടുത്തി. വാർത്തകൾ ആഴത്തിലിറങ്ങി പഠിച്ച്‌ സമയബന്ധിതമായി റിപ്പോർട്ട്‌ ചെയ്യുന്ന ജിജോ ജോണിൻ്റെ  വിയോഗത്തോടെ മികച്ച പത്രപ്രവർത്തകനെയാണ്‌ നഷ്‌ടമായിരിക്കുന്നത്‌. വാർത്തയുടെ ആവശ്യങ്ങൾക്കായി പലവട്ടം ബന്ധപ്പെട്ടിരുന്ന ജിജോ വാർത്തയുടെ സത്യസന്ധതയ്‌ക്ക്‌ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വ്യക്‌തികൂടിയാണ്‌. ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനായ ജിജോയുടെ ശൈലി പുതുതലമുറ മാധ്യമപ്രവർത്തർക്ക്‌ ഒരു  പ്രചോദനമായിരിക്കുമെന്നും അകാലത്തിൽ വിട പറഞ്ഞ പ്രിയ സുഹൃത്ത് കൂടിയായ  ജിജോയുടെ കുടുംബാഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുകയാണെന്നും അനുശോചന സന്ദേശത്തളിൽ അരുൺ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img