NEWS
മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു.
04/02/2026 12:38 PM IST
ചെറുകര സണ്ണിലൂക്കോസ്

ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ ജെ.ബി. ജ്യോതിഷ് ആണ് മരിച്ചത്. 27 വയസായിരുന്നു.
ചൊവ്വാഴ്‌ച രാത്രി തിരുവനന്തപുരം പാളയം ബേക്കറി ജംഗ്ഷന് സമീപം അപകടത്തിൽ ഗുരുതര പരിക്കേറ്റ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു.
ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയിലാണ് അപകടം. പോലീസ് അന്വേഷണം ആരംഭിച്ചു. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസിൽ ജോയിയുടെ മകനാണ്.
ജ്യോതിഷിന്റെ ഭൗതികദേഹം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഒരു മണിയോടെ ആശുപത്രിയില്‍ നിന്നെടുത്ത് ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം പ്രസ് ക്ലബിലേക്കും തുടർന്ന് വീട്ടിലേക്കും കൊണ്ടുപോകും.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











