12:01pm 22 September 2026
NEWS
പത്ര പ്രവർത്തകരെ ആക്രമിച്ച ജോസഫ് വിജയ് പാർട്ടിയുടെ എം.എൽ.എ...


29/07/2026  12:05 PM IST
nila
പത്ര പ്രവർത്തകരെ ആക്രമിച്ച ജോസഫ് വിജയ് പാർട്ടിയുടെ എം.എൽ.എ...

 തമിഴ്‌നാട്ടിൽ റാണിപ്പേട്ടൈ ജില്ലയിലെ സോളിംഗർ എന്ന സ്ഥലത്തിലുള്ള ഒരു തിയേറ്ററിൽ മുഖ്യമന്ത്രി ജോസഫ് വിജയ് അഭിനയിച്ച 'ജനനായകൻ' സിനിമ റിലീസ് ചെയ്തിരുന്നു. ഈ  സിനിമ കണ്ടതിന് ശേഷം പുറത്തുവന്ന വിജയ്‌യുടെ  'തമിഴക വെട്രി കഴകം' പാർട്ടി എം.എൽ.എ.യായ കപിലന്റെ അടുക്കൽ  'യൂ ട്യൂബർ' ശിവ സിനിമയെക്കുറിച്ച് ചോദിക്കാൻ മൈക്ക് നീട്ടിയപ്പോൾ കപിലൻ  'യൂ ട്യൂബർ' ശിവയെ ആക്രമിക്കാൻ ശ്രമിച്ചു. ഇത് സംബന്ധപെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു വൈറലാകുകയും ചെയ്തു. ഇതിനാൽ പ്രകോപിതരായ കപിലനും, അദ്ദേഹത്തിന്റെ അനുയായികളും ശിവയെ  തിരഞ്ഞു പിടിച്ച് ബലമായി ആക്രമിച്ചു എന്നാണ് റിപ്പോർട്ട്! ഇതറിഞ്ഞ് ആ വാർത്ത ശേഖരിക്കാനെത്തിയ മറ്റുള്ള പത്രങ്ങളുടെ റിപ്പോർട്ടർമാരായ അരംഗനാഥൻ, കല്യാണസുന്ദരം എന്നിവർക്കു നേരെയും കപിലന്റെ അനുനായികളുടെ ആക്രമമുണ്ടായി എന്നാണ് പറയപ്പെടുന്നത്. അപ്പോൾ മാധ്യമ പ്രവർത്തകർ നിലവിളിച്ച് ബഹളമുണ്ടാക്കിയപ്പോൾ അത് കേട്ട് പൊതുജനങ്ങൾ അവിടെ തടിച്ചുകൂടുകയും, പിന്നീട്  സോളിങ്കർ പൊലീസ് എത്തി മാധ്യമ പ്രവർത്തകരെ രക്ഷപ്പെടുത്തി അതിൽ പരിക്കേറ്റവരെ സോളിങ്കർ സർക്കാർ ആശുപത്രിയിൽ ചികിത്സക്ക് അയക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്! ഈ സംഭവത്തിൽ പ്രതിഷേധിച്ച് ഇവരുടെ ബന്ധുക്കൾ രംഗത്തെത്തിയതോടെ ആക്രമണങ്ങൾക്ക് കാരണമായ എം.എൽ.എ. കപിലൻ മീത് തക്ക നടപടി സ്വീകരിക്കാൻ സർക്കാർ ഉത്തരവിട്ടുണ്ടത്രേ!      

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img