05:56pm 20 September 2026
NEWS
ജോസ് ആലുക്കാസും പിഎഫ്‌സി കേരളയും ചേർന്ന് ടീമിൻ്റെ പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്‌തു
11/09/2026  07:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജോസ് ആലുക്കാസും പിഎഫ്‌സി കേരളയും ചേർന്ന് ടീമിൻ്റെ പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്‌തു

തൃശൂർ : ഗുണമേന്മ, നൂതനത്വം, ട്രെൻഡി ആഭരണങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ജോസ് ആലുക്കാസും പിഎഫ്‌സി കേരളയും തമ്മിലുള്ള സഹകരണത്തിൻ്റെ ഭാഗമായി ക്ലബ്ബിൻ്റെ പുതിയ ടീം ബസ് ഫ്ലാഗ് ഓഫ് ചെയ്‌തു.

തൃശൂരിൽ നടന്ന ചടങ്ങിൽ ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർമാരായ പോൾ ആലുക്കാസ്, ജോൺ ആലുക്കാസ്, വർഗീസ് ആലുക്കാസ് എന്നിവർ പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്‌തു. തുടർന്ന് ബസിൻ്റെ ചിത്രം പ്രതീകാത്മകമായി ടീമിന് കൈമാറി. 

പിഎഫ്‌സി കേരളയും ജോസ് ആലുക്കാസും തമ്മിലുള്ള സഹകരണത്തിൻ്റെ രണ്ടാം വർഷമാണിത്. പിഎഫ്‌സി കേരളയുടെയും ജോസ് ആലുക്കാസിൻ്റെയും ലോഗോകൾ ആലേഖനം ചെയ്‌തിരിക്കുന്ന എയർകണ്ടീഷൻ ചെയ്‌ത ലോ-ഫ്ലോർ ബസിൽ നൂതന സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധ മത്സരങ്ങൾക്കും ടൂർണമെന്റുകൾക്കുമുള്ള ടീമിൻ്റെ യാത്രാ ആവശ്യങ്ങൾക്കായി പുതിയ ബസ് ഉപയോഗിക്കും.

നിരവധി വർഷങ്ങളായി കേരളത്തിലെ ഫുട്ബോളിന് പിന്തുണ നൽകിവരുന്ന സ്ഥാപനമാണ് ജോസ് ആലുക്കാസ്. യുവതാരങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യുവ കായികതാരങ്ങൾക്ക് മത്സരിക്കാനുള്ള വേദിയൊരുക്കുന്ന വിവിധ ടൂർണമെന്റുകൾക്കും സ്ഥാപനം പിന്തുണ നൽകുന്നുണ്ട്. 

8 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലെ ഫുട്ബോൾ പ്രതിഭകളെ വളർത്തിയെടുക്കുകയാണ് പിഎഫ്‌സി കേരളയുടെ ലക്ഷ്യം. പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ള, കഴിവുകൾ തിരിച്ചറിയപ്പെടാനും അവസരങ്ങൾ ലഭിക്കാനും പരിമിതമായ സാഹചര്യങ്ങളുള്ള കുട്ടികൾക്ക് പരിശീലനവും അവസരങ്ങളും ഒരുക്കുന്നതിലാണ് ക്ലബ്ബിൻ്റെ പ്രത്യേക ശ്രദ്ധ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img