11:58pm 12 November 2026
NEWS
ജോസ് ആലുക്കാസിൻ്റെ പോഡ്‌കാസ്റ്റ് പരമ്പര ‘സെക്കൻഡ് സൺറൈസസ്’ ആരംഭിച്ചു അവതാരകയായി സുഹാസിനി മണിരത്നം
14/02/2026  11:59 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജോസ് ആലുക്കാസിൻ്റെ പോഡ്‌കാസ്റ്റ് പരമ്പര സെക്കൻഡ് സൺറൈസസ്  ആരംഭിച്ചു അവതാരകയായി സുഹാസിനി മണിരത്നം

 

ചെന്നൈ: പ്രമുഖ ജ്വല്ലറി ബ്രാൻഡായ ജോസ് ആലുക്കാസ് സ്ത്രീകളുടെ ജീവിതത്തിലെ പുതിയ തുടക്കങ്ങളെയും അതിജീവനത്തെയും ആസ്‌പദമാക്കി ‘സെക്കൻഡ് സൺറൈസസ്’ എന്ന പേരിൽ പോഡ്‌കാസ്റ്റ് പരമ്പര ആരംഭിച്ചു. ചലച്ചിത്ര പ്രതിഭ സുഹാസിനി മണിരത്നം അവതാരകയാകുന്ന ഈ ആറ് എപ്പിസോഡ് പരമ്പര, പുനർവിവാഹത്തിലൂടെയോ പുതിയ കൂട്ടുകെട്ടുകളിലൂടെയോ ജീവിതം തിരിച്ചുപിടിച്ച സ്ത്രീകളുടെ ധീരമായ കഥകളാണ് പങ്കുവെക്കുന്നത്.

ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ സ്ത്രീകൾ പലപ്പോഴും തുറന്നുസംസാരിക്കാൻ മടിക്കുന്ന പുനർവിവാഹം തുടങ്ങിയ വിഷയങ്ങളെ അന്തസ്സോടെയും ആത്മവിശ്വാസത്തോടെയും പൊതുസമൂഹത്തിന് മുന്നിലെത്തിക്കുകയാണ് ഈ സംരംഭം.   

നടിയും ഗായികയുമായ മംമ്ത മോഹൻദാസാണ് പരമ്പരയിലെ ആദ്യ അതിഥി. പൂജ ബേദി, എഴുത്തുകാരി സുധ മേനോൻ, രമ്യ സുബ്രഹ്മണ്യൻ, ബാഡ്‌മിൻ്റൺ താരം ജ്വാല ഗുട്ട, പവിത്ര ലോകേഷ്, വിജയ് കൃഷ്‌ണ നരേഷ് എന്നിവരുടെ ഹൃദയസ്‌പർശിയായ അനുഭവങ്ങളും വരും എപ്പിസോഡുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്‌ച മുതൽ യൂട്യൂബ് ഉൾപ്പെടെയുള്ള പ്രമുഖ ഓഡിയോ പ്ലാറ്റ്‌ഫോമുകളിൽ ‘സെക്കൻഡ് സൺറൈസസ്’ ലഭ്യമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img