NEWS
പ്രളയ ദുരിതമുഖത്ത് ആശ്വാസവുമായി ജോജു ജോർജ് ലവേഴ്സ് ക്ലബ്ബ് ഖത്തർ ടീം (JGLC Team Qatar )
05/08/2026 01:07 PM IST
nila

ദോഹ: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ ആവശ്യമായ ഭക്ഷണസാധനങ്ങൾ, കുടിവെള്ളം, ലഘുഭക്ഷണങ്ങൾ തുടങ്ങി അടിയന്തര ആവശ്യവസ്തുക്കൾ JGLC Team Qatar ൻ്റെ നേതൃത്വത്തിൽ ഇതിനോടകം എത്തിച്ചു നൽകി
വൈസ് ചെയർമാൻ ശ്രീ. ടിജു തോമസ്, അംഗങ്ങളായ ജോബി കെ. തോമസ്, ലിജു തോമസ് , ബോസ്സ് എന്നിവർ ദുരിതാശ്വാസ ക്യാമ്പുകൾ നേരിട്ട് സന്ദർശിച്ച് സഹായസാമഗ്രികൾ കൈമാറുകയും ദുരിതമനുഭവിക്കുന്നവർക്കൊപ്പം ആശ്വാസമായി നിലകൊള്ളുകയും ചെയ്തു.
ഈ പ്രവർത്തനത്തിന് പിന്തുണയും സഹകരണവും നൽകിയ എല്ലാ നല്ല മനസ്സുകൾക്കും ക്ലബ്ബ് നന്ദി അറിയിച്ചു
ദുരിതമനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും എത്രയും വേഗം ആശ്വാസവും സുരക്ഷിതമായ ജീവിതവും തിരികെ ലഭിക്കട്ടെയെന്നും ആത്മാർത്ഥമായി ആശംസിക്കുന്നുവെന്നും പ്രസ്താവനയിൽ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











