10:29am 21 July 2024
NEWS
ഷൂട്ടിം​ഗിന്റെ ഭാ​ഗമായി ഹെലികോപ്റ്ററിൽനിന്ന് ചാടി ഇറങ്ങവെ നടൻ ജോജു ജോർജ് അപകടത്തിൽപെട്ടു
13/06/2024  09:15 AM IST
nila
ഷൂട്ടിം​ഗിന്റെ ഭാ​ഗമായി ഹെലികോപ്റ്ററിൽനിന്ന് ചാടി ഇറങ്ങവെ നടൻ ജോജു ജോർജ് അപകടത്തിൽപെട്ടു

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റു. ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പോണ്ടിച്ചേരിയിൽ വച്ചാണ് ജോജു ജോർജ് അപകടത്തിൽപെട്ടത്. 

പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി. മണിരത്നം സിനിമയായ ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് അപകടം. കമൽഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററിൽനിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA