03:07am 28 July 2026
NEWS
പണി എന്ന ആദ്യ സംവിധാന മികവിന് ജോജു ജോർജിന് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ചു
17/07/2025  06:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പണി എന്ന ആദ്യ സംവിധാന മികവിന്  ജോജു ജോർജിന് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ചു

കൊച്ചി : കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച സംവിധായകനുള്ള  കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024 ശ്രീ. ജോജു ജോർജിന്  ചലച്ചിത്ര നിർമ്മാതാവും, ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ശ്രീ. ജെ. ജെ  കുറ്റിക്കാട്ടും, ഭിന്നശേഷി വിഭാഗത്തിലെ ആദ്യത്തെ സുന്ദരി പട്ടം കരസ്ഥമാക്കി കേരള മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ കുമാരി  അഫ്റിൻ ഫാത്തിമയും ചേർന്ന്  സമർപ്പിച്ചു.

 ജോജു ജോർജ് സംവിധാനം ചെയ്ത   വൻ വിജയം നേടിയ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ പണി എന്ന സിനിമയുടെ സംവിധാന മികവിനെ മുൻനിർത്തിയാണ്  ഈ അവാർഡ് നൽകി ആദരിച്ചത്.കൊച്ചി ക്രൗൺ പ്ലാസയിൽ വെച്ച് നടന്ന ചടങ്ങിൽ മുഹമ്മദ് ഇസ്മായിൽ, നാഷിദ് നൈനാർ , ജോഷി എബ്രഹാം, ശ്രുതി.  എസ്, രഹന നസറുദ്ദീൻ എന്നിവർ പങ്കെടുത്തു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img