06:47pm 27 July 2026
NEWS
പ്രതിപക്ഷ ഭേദഗതികൾ തള്ളി വഖഫ് നിയമ ഭേദഗതിക്ക് അം​ഗീകാരം നൽകി സംയുക്ത പാർലമെൻ്ററി സമിതി

27/01/2025  03:51 PM IST
nila
 പ്രതിപക്ഷ ഭേദഗതികൾ തള്ളി വഖഫ് നിയമ ഭേദഗതിക്ക് അം​ഗീകാരം നൽകി സംയുക്ത പാർലമെൻ്ററി സമിതി

വഖഫ് നിയമ ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻററി സമിതി അംഗീകാരം നൽകി. പ്രതിപക്ഷ ഭേദഗതികൾ തള്ളിയാണ് ജെപിസി ബില്ലിന് അം​ഗീകാരം നൽകിയത്. സമിതിയിലെ പത്ത് അം​ഗങ്ങൾ ബില്ലിനെ എതിർപ്പോൾ 16 പേരാണ് അനുകൂലിച്ചത്. ചില വ്യവസ്ഥകളിൽ മാറ്റം വേണമെന്ന് എൻഡിഎ സഖ്യ കക്ഷികളായ ജെഡിയുവും തെലുങ്ക് ദേശം പാർട്ടിയും ആവശ്യപ്പെട്ടു. ഇതോടെ ഭരണപക്ഷം നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ചെയർമാൻ ജഗദാംബിക പാൽ വ്യക്തമാക്കുകയായിരുന്നു. 

അതേസമയം,  വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെൻററി സമിതിയുടെ അന്തിമ യോഗവും പ്രതിപക്ഷ ബഹള‌ത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ചർച്ചയ്ക്ക് തയ്യാറാകാതെ അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നു എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ചെയർമാൻ ചർച്ചക്ക് തയ്യാറാകാതെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബജറ്റ് സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന നിലപാടിലാണ് ചെയർമാൻ ജഗദാംബിക പാൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img