06:30pm 11 November 2026
NEWS
ജോയിൻ്റ് എക്സെസ് കമ്മീഷണർ മജു ടി എമ്മിന് എക്സൈസിൻ്റെ ബാഡ്ജ് ഓഫ് എക്സലൻസ്
01/11/2025  12:49 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജോയിൻ്റ് എക്സെസ് കമ്മീഷണർ മജു ടി എമ്മിന് എക്സൈസിൻ്റെ ബാഡ്ജ് ഓഫ് എക്സലൻസ്

 

കൊച്ചി: കേരള എക്സൈസിൻ്റെ 2024- 25 വർഷത്തെ ബാഡ്ജ് ഓഫ് എക്സലൻസിന് ജോയിൻ്റ് എക്സെസ് കമ്മീഷണർ മജു ടി എം അർഹനായി. അഡ്മിനിസ്ട്രേറ്റീവ് എക്സലൻസ് വിഭാഗത്തിലാണ് മജു ടി എം ബാഡ്ജ് സ്വന്തമാക്കിയത്.

മജു ടി എം ഏഴ് മാസത്തിനുള്ളിൽ 896 അബ്കാരി കേസുകളും 764 എൻ ഡി പി  എസ് കേസുകളും ചുമത്തുകയും 85 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 598 അബ്കാരി കേസുകളിലും 724 എൻ ഡി പി എസ് കേസുകളിലും അന്വേഷണം പൂർത്തിയാക്കി കോടതികളിൽ അന്തിമ റിപ്പോർട്ട് നൽകുകയും ചെയ്തു. 312 അബ്കാരി കേസുകളിൽ പിഴ അടപ്പിച്ചിട്ടുണ്ട്. 

24 കിലോഗ്രാമിലേറെ കഞ്ചാവ്, 331 ഗ്രാം എം ഡി എം എ, 24 ഗ്രാം മെത്താംഫിറ്റമിൻ, 93 ഗ്രാം ഹെറോയിൻ, 116 ഗ്രാം ഹാഷിഷ് ഓയിൽ, 140 നൈട്രോസെപാം, 1802 ലിറ്റർ സ്പിരിറ്റ് തുടങ്ങിയവയും അദ്ദേഹം ഇക്കാലയളവിൽ പിടിച്ചെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img