10:55am 13 November 2026
NEWS
ലബനനിലെ അഭയകേന്ദ്രങ്ങൾ സന്ദർശിച്ച് ഖത്തർ, യുകെ, ഫ്രാൻസ് മന്ത്രിമാരുടെ സംയുക്ത സംഘം; മാനുഷിക സഹായങ്ങൾ വിലയിരുത്തി
19/06/2026  06:03 PM IST
NILA
ലബനനിലെ അഭയകേന്ദ്രങ്ങൾ സന്ദർശിച്ച് ഖത്തർ, യുകെ, ഫ്രാൻസ് മന്ത്രിമാരുടെ സംയുക്ത സംഘം; മാനുഷിക സഹായങ്ങൾ വിലയിരുത്തി

 


​ബെയ്റൂട്ട്: ലബനനിലെ അഭയകേന്ദ്രങ്ങളിൽ കഴിയുന്ന പലായനം ചെയ്യപ്പെട്ട ജനങ്ങളുടെ മാനുഷിക സാഹചര്യങ്ങളും അടിയന്തര ആവശ്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി ഖത്തർ, യുണൈറ്റഡ് കിംഗ്ഡം (യുകെ), ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ മന്ത്രിമാരടങ്ങുന്ന സംയുക്ത പ്രതിനിധി സംഘം ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ സന്ദർശനം നടത്തി. വ്യാഴാഴ്ചയായിരുന്നു വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള അഭയകേന്ദ്രങ്ങളിൽ മന്ത്രിമാർ സന്ദർശനം നടത്തിയത്.
​ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിന്ത് അലി ബിൻ നാസർ അൽ മിസ്നാദ്, യുകെ അന്താരാഷ്ട്ര വികസന-ആഫ്രിക്കൻ കാര്യ സഹമന്ത്രി ബാരനസ് ചാപ്മാൻ ഓഫ് ഡാർലിംഗ്ടൺ, ഫ്രഞ്ച് അന്താരാഷ്ട്ര പങ്കാളിത്ത കാര്യ മന്ത്രി എലിയോനോർ കരോയിറ്റ് എന്നിവരാണ് സംയുക്ത സംഘത്തിലുണ്ടായിരുന്നത്.അഭയകേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രിതല സംഘത്തിന് വിശദമായ വിവരങ്ങൾ കൈമാറി. വർദ്ധിച്ചുവരുന്ന മാനുഷിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഏകോപിത ശ്രമങ്ങൾ ഉറപ്പാക്കാൻ ഈ സന്ദർശനം ലക്ഷ്യമിടുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img