12:14pm 13 November 2026
NEWS
മാർ പാംപ്ലാനി സിനഡ് സെക്രട്ടറി സ്ഥാനം രാജിവെക്കണം സംയുക്ത സഭാ സംരക്ഷണ സമിതി
27/06/2025  08:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാർ പാംപ്ലാനി സിനഡ് സെക്രട്ടറി സ്ഥാനം രാജിവെക്കണം സംയുക്ത സഭാ സംരക്ഷണ സമിതി

കൊച്ചി: കാനോനിക നിയമങ്ങളുടെ പരസ്യമായ ലംഘനങ്ങൾ നടത്തിയതിന് സഭ സ്പെഷ്യൽ ട്രൈബ്യൂണൽ രൂക്ഷമായി വിമർശിക്കുകയും വിമത വൈദികരുടെ കാൽ കീഴിൽ എറണാകുളം -  അങ്കമാലി അതിരൂപതയെ അടിയറ  വക്കാൻ ശ്രമിക്കുന്നതുമായ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി  സിനഡ് സെക്രട്ടറി സ്ഥാനം ഉൾപ്പടെയുള്ള സഭയിലെ  മുഴുവൻ സ്ഥാനമാനങ്ങളും രാജിവെക്കണമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

 സാധാരണ വിശ്വാസികൾ പോലും ചെയ്യാൻ ധൈര്യപ്പെടാത്ത രീതിയിൽ സഭാ നിയമങ്ങളെ  ധിക്കരിച്ച് സഭ വിരുദ്ധർക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന മാർ പാംപ്ലാനിയെ ഇനിയും ഒരു മെത്രാനെന്നു പോലും വിളിക്കാൻ യോഗ്യനല്ല. സ്ഥാനമാനങ്ങൾക്കും അധികാരം നിലനിർത്തുന്നതിനുമായി  മൂന്നാംകിട പണികൾ ചെയ്തു കുർബാനയെയും പരിശുദ്ധ സിംഹാസനത്തെയും സമൂഹത്തിൽ  അവഹേളിക്കുേന്ന വ്യക്തിയാണ് മെത്രാപ്പോലീത്തൻ വികാരി.  തന്നിഷ്ടം നടപ്പിലാക്കാനായി സഭയുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുന്ന കൂരിയായെയും വിശ്വാസികളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളും സർക്കുലറിലെ തീരുമാനങ്ങളും സമവായവും ഒരിക്കലും അംഗീകരിക്കില്ല. വ്യവസ്ഥകൾ ഇല്ലാതെ പൂർണ്ണമായി ഏകീകൃത കുർബാനയും കുറ്റക്കാരായ വൈദികർക്കെതിരെ നടപടികളും നടപ്പിലാക്കുക, മാർ റാഫേൽ തട്ടിലും,  മെത്രാപ്പോലീത്തൻ വികാരിയും രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ പ്രക്ഷോഭ പരിപാടികൾ തുടരാനും എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ചെയർമാൻ മത്തായി മതീരേന്തി അധ്യക്ഷനായിരുന്നു. വിത്സൻ വടക്കുഞ്ചേരി, കുര്യാക്കോസ് പഴയമOo, ജോസ് മാളിയേക്കൽ, ജോസഫ് അമ്പലത്തിങ്കൽ, ജോൺസൺ കോനിക്കര എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img