07:44pm 14 August 2026
NEWS
ജോണ്‍ സാമുവലിന് ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം സമര്‍പ്പിച്ചു
05/01/2025  09:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജോണ്‍ സാമുവലിന് ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം സമര്‍പ്പിച്ചു

കൊച്ചി:   മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ  ജോണ്‍ സാമുവലിന് ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം സമര്‍പ്പിച്ചു. വൈവിധ്യമാര്‍ന്ന ലോക സംസ്‌കൃതിയെ അടയാളപ്പെടുത്തുന്നതും സഞ്ചാരപ്രേമികളെ ലോകസഞ്ചാരത്തിന് പ്രേരിപ്പിക്കുന്നതുമായ സാഹിത്യരചനകള്‍ക്കാണ് 'ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം നല്‍കുന്നത്. 
യാത്രകള്‍ പ്രത്യേകിച്ച് വിദേശ യാത്രകള്‍ മനുഷ്യനെ മറ്റൊരു മനുഷ്യനാക്കിമാറ്റുമെന്ന് ജോണ്‍ സാമുവല്‍ അഭിപ്രായപ്പെട്ടു. എറണാകുളം ഗ്രാന്റ് ഹോട്ടലില്‍ നടന്ന ക്രൂസ് കോണ്‍ക്ലേവില്‍ റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശാണ് ജോണ്‍ സാമുവലിന് പുരസ്‌കാരം സമ്മാനിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോണ്‍ സാമുവലിന്റെ അഞ്ച് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ' വിശ്വനാടോടിക്കഥാമാലിക ' യാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ക്രൂസ് കൊമ്രേഡ് ഡയറക്ടര്‍ ദീപ്തി വര്‍മ്മ, ചലച്ചിത്ര, ടി.വി. താരം അനീഷ് രവി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഫോട്ടോക്യാപ്ഷന്‍ : വൈവിധ്യമാര്‍ന്ന ലോക സംസ്‌കൃതിയെ അടയാളപ്പെടുത്തുന്നതും സഞ്ചാരപ്രേമികളെ ലോകസഞ്ചാരത്തിന് പ്രേരിപ്പിക്കുന്നതുമായ സാഹിത്യരചനകള്‍ക്ക് നല്‍കുന്ന ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ സാമുവല്‍, റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശില്‍ നിന്നും ഏറ്റുവാങ്ങുന്നു. ചലച്ചിത്ര, ടി.വി. താരം അനീഷ് രവി  സമീപം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img