
ചാവറ കൾച്ചറൽ സെന്ററിൽ പ്രശസ്ത തിരക്കഥാകൃത്തു ജോൺ പോളിൻറെ നാലാമത് അനുസ്മരണ സമ്മേളനത്തിൽ പ്രൊഫ. എം തോമസ് മാത്യു പ്രസംഗിക്കുന്നു. ടി കലാധരൻ,ടി.എം എബ്രഹാം,, ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., ആയിഷ ജോൺ പോൾ എന്നിവർ സമീപം.
കൊച്ചി : ഉദാസീനമായി യാതൊരുകാര്യവും ചെയ്യില്ല എന്ന നിർബന്ധമുള്ള വ്യക്തിയായിരുന്നു ജോൺ പോളെന്നു പ്രൊഫ. എം തോമസ് മാത്യു അതിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ പ്രശസ്ത തിരക്കഥാകൃത്തു ജോൺ പോളിൻറെ നാലാമത് അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രുചികളുടെ സൂക്ഷ്മതകളെ വിസ്തരിച്ചു പറയാൻ ജോൺ പോളിന് സാധിച്ചിരുന്നു.അതുപോലെ ജീവിതത്തിൽ താൻ ഇഷ്ടപ്പെടുന്ന എല്ലാ രംഗങ്ങളിലും സൂക്ഷ്‌മത നിലനിർത്തുവാൻ ശ്രെമിച്ചിരുന്നുവെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
ടി.എം എബ്രഹാം, ടി കലാധരൻ, ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., ആയിഷ ജോൺ പോൾ എന്നിവർ പ്രസംഗിച്ചു.ചാവറ കൾച്ചറൽ സെന്റർ , കൊച്ചിൻ ഫിലിം സൊസെറ്റി & എം.കെ സാനു ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. തുടർന്ന് ജോൺ പോൾ തിരക്കഥ എഴുതി ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്ന് പ്രദർശിപ്പിച്ചു.
Photo Courtesy - Google










